1310. എയ്ഡൻ
🔹 എയ്ഡൻ
Gnr. :- Radio Film
Lang. :- മലയാളം
Author :- Yadu EZr
വർഷങ്ങൾക്കു മുൻപ് കാസറ്റുകൾ വഴി ശബ്ദരേഖകൾ കേൾക്കാറുണ്ടായിരുന്നു.... ഹരികൃഷ്ണൻസും രാവണപ്രഭുവുമൊക്കെ അങ്ങനെ കേട്ട് കേട്ട് കാതിന് തഴക്കം വന്ന സിനിമകളായിരുന്നു, ഒരു പരിധിവരെ സിനിമയെന്ന മാധ്യമത്തോട് അടങ്ങാത്ത ആവേശമുണ്ടാക്കാൻ അന്ന് കണ്ട ചുരുക്കം സിനിമകളും ശബ്ദരേഖകൾ വഴി കേട്ട അനേകം സിനിമകളും കാരണമായിട്ടുണ്ടാകും....
വർഷങ്ങൾക്കുശേഷം, ഇന്ന് മോഹൻലാൽ നായകനായി 40 മിനിട്ടിനടുത്ത് ദൈർഘ്യത്തിൽ വന്ന ഒരു റേഡിയോ സിനിമ കേട്ടു... ഒരു കോളിറ്റി കേൾവി ഉറപ്പിച്ചുകൊണ്ട് നല്ലൊരു സൗണ്ട് സിസ്റ്റത്തിൽ വർഷങ്ങളായുള്ള നൊസ്റ്റാൾജിയ അയവിറക്കി ആസ്വദിച്ച് കേട്ട് കഴിഞ്ഞതേയുള്ളൂ.... AlDEN, അഭിപ്രായത്തിലേക്ക് വരാം...
മോഹൻലാൽ, മഹേഷ് കുഞ്ഞുമോൻ, സുരേഷ് കൃഷ്ണ, സുനിൽ സുഗത എന്നിങ്ങനെ പരിചിത ശബ്ദങ്ങൾ കഥാപാത്രങ്ങളായ് എത്തുമ്പോൾ കോലാഹലങ്ങളിൽ നിന്ന് തുടങ്ങി വളരെ പെട്ടെന്ന് കേന്ദ്ര കഥയിലെത്തി പിന്നീട് എൻഗേജ് ചെയ്യിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്.
പ്രത്യക്ഷത്തിൽ റോബിൻഹുഡ് എന്ന ജോഷി സിനിമയുടെ കഥയാണ് 'എയ്ഡൻ' പറയുന്നതെങ്കിലും റേഡിയോ സിനിമ എന്ന പുതിയ രീതി വഴി കേട്ടതുകൊണ്ട് സൗണ്ട് വൈസ് നല്ല ഔട്ട്പുട്ട് നൽകുന്നതുകൊണ്ടും സംഭവം ഇഷ്ട്ടപ്പെടുത്തി.
രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ക്ലബ് എഫ് എം ഒരുക്കിയ എയ്ഡനിലെ
പോരായ്മകളിലേക്ക് വരുമ്പോൾ, ലാലേട്ടന്റെ ഒരു മീറ്റർ പിടിക്കാത്ത കൺട്രോൾ ഇല്ലാത്ത സൗണ്ട് മോഡിലേഷൻ ഈ ചെറിയ ദൈർഘ്യത്തിലും പലപ്പോഴായി പാളിപ്പോകുന്നതായി അനുഭവപ്പെട്ടു...
ശബ്ദരേഖകൾ വഴി സിനിമകൾ കേട്ടവർക്ക് അതയവിറക്കാനും അതില്ലാത്തവർക്ക് പുസ്തകങ്ങൾ കഥയായി പറഞ്ഞു തരുന്ന പുതിയകാല മീഡിയങ്ങളെ പോലെ മോഹൻലാലിന്റെ ശബ്ദത്തിൽ ഒരു കഥ കേൾക്കാനും എയ്ഡനിലൂടെ സാധിക്കും.
#നല്ലൊരു_ശ്രമം
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - ഇടിയൻ ചന്തു
No comments: