1349. ഐഡൻ്റിറ്റി
🔹1349. ഐഡൻ്റിറ്റി
Gnr. :- ACTION
Lang. :- മലയാളം
ഐഡൻ്റിറ്റി നൽകുന്നത് - നിർഗുണ നിർവികാരതയിലേക്ക് പണം പാറ്റിയ രണ്ടര മണിക്കൂറാണ്....!
' സെവൻത് ഡേ, ഫോറൻസിക് ' എന്നീ സിനിമകൾക്ക് ശേഷം മൂന്നാം അങ്കത്തിലെത്തുമ്പോൾ അനസ് ഖാൻ - അഖിൽ പോൾ എന്നീ ഇരട്ട എഴുത്തുകാരുടെ വളർച്ച
ബഹുദൂരം കീഴ്പ്പോട്ടെന്ന കണക്കിനാണ് എഴുത്തടയാളപ്പെടുത്തുന്നത്...
പ്രത്യേകിച്ചൊരു മൂഡും ഓഫർ ചെയ്യാത്ത പകുതിക്കപ്പുറം മടുപ്പിന്റെ പരമോന്നതിയിൽ എത്തിക്കുന്ന അമ്പേ പാളിയൊരു തിരക്കഥ..
അതിനെ ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയിൽ പറഞ്ഞൊപ്പിച്ച ഐഡൻ്റിറ്റി എന്ന ഈ ത്രില്ലർ ഡ്രാമ ചിത്രം പേഴ്സണലി എനിക്ക് നിരാശയാണ്.
കഥയിലേക്ക് വരുമ്പോൾ,
ഒരു പോലീസ് ഓഫീസറും സ്കെച്ച് ആർട്ടിസ്റ്റും ദൃക്സാക്ഷിയുമാണ് പ്രധാന കഥാപാത്രങ്ങൾ... ഇവർ നടത്തുന്ന ഒരു അന്വേഷണവും അതിലൂടെ ചുരുളഴിയുന്ന കാര്യങ്ങളുമാണ് പടത്തിൻ്റെ കോർ തീം.
ഹരൻ ശങ്കർ എന്ന നായക കഥാപത്രം താമസിക്കുന്ന ഫ്ലാറ്റിലേക്ക് പുതുതായ് എത്തുന്ന നിഗൂഢത നിറഞ്ഞ രണ്ടു പേർ,
അലീഷാ& അലൻ ജേക്കബ്...
അവരുടെ കഥയിലേക്ക് നായകന് IN ആകേണ്ടി വരുന്നൊരു സിറ്റുവേഷനും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് പിന്നീട് ചിത്രം പറയുന്നത്.
ഈ മൂന്നു കഥാപാത്രങ്ങളെയും ഒരുമിപ്പിക്കുന്ന പോയിൻ്റിൽ സിനിമ ക്യൂരിയോസിറ്റി നൽകുന്നുണ്ടെങ്കിൽ, പിന്നീടങ്ങോട്ട് നൂലറ്റ പട്ടം പോലെ ചെയ്സും ഫൈറ്റും ഫ്ലൈറ്റുമായ് തലമറി പരിപാടിയാണ് പിന്നീട് കാണേണ്ടി വരുന്നത്.
സിനിമയുടെ പോസിറ്റീവായി മേക്കിങ്ങും പ്രൊഡക്ഷൻ കോളിറ്റിയും സൗണ്ട്-വിഷ്വൽ ഡിപ്പാർട്ട്മെൻ്റും പറയാം.
പെർഫോമൻസിൽ ടോവിനോ അടക്കം ആരും തന്നെ അതിഗംഭീരം ഒന്നുമല്ല, 'പ്രജ' പടത്തിലെ സൗണ്ട് മോഡുലേഷൻ ഓർമ്മിപ്പിക്കുന്ന ഷമ്മി തിലകൻ്റെ ഡയലോഗ് ഡെലിവറിയും ചുമ്മാ ഒന്ന് പോസിറ്റീവ് ഗണത്തിൽ മെൻഷൻ ചെയ്യുന്നു.
നെഗറ്റീവിലേക്ക് വരുമ്പോൾ, ഇൻഫോർമേറ്റീവ് ആയ പല കാര്യങ്ങളും , പല ഡിപ്പാർട്ട്മെന്റുകളെ കുറിച്ചും സിനിമ പറയുന്നെങ്കിലും അശ്രദ്ധമായി എഴുതിക്കൂട്ടിയ ഒരു കഥ എന്നതിൽ കവിഞ്ഞ് ആകെ തുക പ്രത്യേകിച്ചൊന്നും തന്നെ ഓഫർ ചെയ്യുന്നില്ല...
തെന്നിന്ത്യയിലെ ഒരു സൂപ്പർ നായിക കഥാപാത്രമായി എത്തുമ്പോൾ എന്തെങ്കിലും ചെയ്യാൻ അവർക്കുണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിൽ പടം പോലെ തൃഷയുടെ കഥാപാത്രവും നിർഗുണ നിർവികാരതയാണ് ഒന്നാകെ അനുഭവപ്പെടുത്തുന്നത്.
ക്ലൈമാക്സിനെ കുറിച്ചോ പടത്തിന്റെ ലോജിക് വശങ്ങളെക്കുറിച്ചോ പറയുന്നില്ലെങ്കിലും ആകെ തുകയിൽ ഒരു സിനിമ കണ്ടേ മതിയാകൂ എന്നുള്ളവർക്ക് നേരമ്പോക്കിന് ടിക്കറ്റ് എടുത്ത് കണ്ടു മറക്കാവുന്ന നിർവികാരതയിൽ തുടങ്ങിത്തീരുന്ന ഈ ചിത്രം ഐഡന്റിറ്റി അവശേഷിപ്പിക്കാത്ത ഒരു പാതി വെന്ത ത്രില്ലറാണ്...
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - ZEBRA
No comments: