Search This Blog

🔹1351. ധാക്കു മഹാരാജ്

🔹1351. ധാക്കു മഹാരാജ്

Gnr.      :- Action
Lang.   :- തെലുഗു


ഒറ്റ ചവിട്ടിന് ആളെ ചന്ദ്രനിലെത്തിക്കുന്ന ഓവർ ദി ടോപ് സിനിമകളുടെ തമ്പുരാൻ ബാലയ്യ നായകനാകുന്ന ടെമ്പ്ലേറ്റ് ആക്ഷൻ എന്റർടൈനർ ചിത്രം ധാക്കു മഹാരാജ് കണ്ടു...

ബാലയ്യക്കൊപ്പം പാൻ ഇന്ത്യൻ വില്ലൻ ബോബി ഡിയോൾ,  ശ്രദ്ധ ശ്രീനാഥ്, ഷൈൻ ടോം ചാക്കോ, ഉർവശി റൂട്ട്വല, സച്ചിൻ ഖട്ടേക്കർ എന്നിങ്ങനെ വലിയൊരു താരനിരയെയിൽ ഗബ്ബർ സിംഗ് , ജയ് ലവകുശ, വെങ്കിമാമ ,വാൾട്ടർ വീരയ്യ എന്നീ സിനിമകൾ ചെയ്ത ബോബി കൊല്ലി എഴുതി സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ വലിയൊരു ഹിറ്റാണ്...

മാസ്സ് മസാല ജോണറിൽ നന്നായി എൻഗേജ് ചെയ്യിപ്പിക്കുന്ന ത്രസിപ്പിക്കുന്നൊരു എൻ്റർടൈനറാണ് ധാക്കു മഹാരാജ്...

ചിത്രത്തിലേക്ക് വരുമ്പോൾ, സച്ചിൻ ഗഡേക്കർ അവതരിപ്പിച്ച കൃഷ്ണമൂർത്തി എന്ന കഥാപാത്രം ധനികനായൊരു ബിസിനസുകാരനാണ്. അയാൾ ലീസിന് കൊടുത്ത ടീ-എസ്റ്റേറ്റേറ്റിൽ നടക്കുന്ന ഇല്ലീഗൽ ആക്ടിവിറ്റികൾ തിരിച്ചറിഞ്ഞ കൃഷ്ണമൂർത്തി ഇതിനെതിരെ നിയമപരമായി പ്രതികരിക്കുന്നു.... ഇത് അയാളെയും കുടുംബത്തെയും അപകടത്തിലാക്കുന്നു..
ഇവരെ രക്ഷിക്കാൻ ഒരാളെത്തുന്നതും അയാളുടെ പാസ്റ്റും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ദാക്കു മഹാരാജ് രണ്ടര മണിക്കൂറിൽ പറയുന്നത്...

വർകൗട്ടാവുന്ന സ്റ്റോറി ലൈനും അതിലെ ഇമോഷൻസും നായക-പ്രതിനായക കോൺഫ്ലിക്റ്റുകളും വിഷ്വൽ ക്വാളിറ്റിയും ഇവയെല്ലാം ഒരു പടി കൂടി ഉയർത്തിയ തമൻ ചെയ്തുവച്ച സൗണ്ട് ഡിപ്പാർട്ട്മെൻ്റും ഈ ബാലയ്യ പടത്തെ ഈയിടെ കണ്ട നല്ലൊരു മാസ് മസാല ചിത്രമാക്കി മാറ്റുന്നുണ്ട്...

ഇതുവരെ കണ്ട ബാലയ്യ സിനിമകളിൽ നിന്ന് വ്യത്യസ്തമായി അനാവശ്യ രംഗങ്ങളുടെ അതിപ്രസരമില്ലാതെ കഥയ്ക്കൊപ്പം സഞ്ചരിക്കുന്ന ചിത്രം കൂടിയാണ് ദാക്കു മഹാരാജ്. കൂടാതെ പുള്ളിയുടെ പെർഫോമൻസും മുൻ ചിത്രങ്ങളേക്കാൾ കൊള്ളാമായിരുന്നു.

ഓരോ സിനിമയ്ക്കും അതർഹിക്കുന്ന പ്രേക്ഷകർ ഉണ്ടാകും.. മാസ് മസാല ഓഡിയൻസിനെ സംബന്ധിച്ച് ദാക്കു മഹാരാജ് ഒരു കംപ്ലീറ്റ് പാക്കേജാണ്...

പോരായ്മകളിലേക്ക് കണ്ണു വെക്കുമ്പോൾ, ഉർവശി റുട്വേലയുടെ കഥാപാത്രം വരുന്ന എല്ലാ സീനും അനാവശ്യമായിരുന്നു... കൂടാതെ അണ്ണയ്യാ ഫാൻസിനെ പുളകം കൊള്ളിക്കാൻ എടുത്ത ഐറ്റം ഡാൻസും അനവസരത്തിലെ മറ്റൊരനാവശ്യമായിരുന്നു.

സംഭവം പടത്തിന്റെ ഷോസ്റ്റീലർ തമൻ ആണെങ്കിലും പുള്ളി ചെയ്തു വെച്ച വർക്ക് പടത്തിനൊരു എക്സ്ട്രാ മൈലേജ് ഉണ്ടാക്കുന്നുണ്ടെങ്കിലും ആ വർക്ക് ജയിലറിൻ്റെ മറ്റൊരു പകർപ്പ് മാത്രമാണ് എന്ന് തോന്നലുണ്ടാക്കുന്നതും ഒരു പോരായ്മയാണ്.

ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാതെ എന്റർടൈൻമെന്റ് മാത്രം ലക്ഷ്യം വെച്ച് വരുന്ന ആഘോഷ ആർപ്പുവിളി ചിത്രങ്ങൾ വലിയ സ്ക്രീനിൽ കാണേണ്ടവയാണ്... ധാക്കു മഹാരാജ് ജോണറിനോട് നീതി പുലർത്തുന്നുണ്ട്.

MY RATING : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr

NEXT - ഓഫീസർ on duty 

No comments: