1352. വാട്ട് യൂ വിഷ് ഫോർ
🔹1352. വാട്ട് യൂ വിഷ് ഫോർ
Gnr. :- Thriller
Lang. :- സ്പാനിഷ്
ഭീമമായ കടബാധ്യത കൊണ്ട് പൊറുതിമുട്ടി നാടുവിട്ട് കൊളംബിയയിലെ തൻ്റെ സുഹൃത്തിൻ്റെ വീട്ടിലെത്തുന്ന നായകൻ....
കൂട്ടുകാരൻ്റെ വലിയ വീടും സുഖ സൗകര്യങ്ങളും കണ്ട് ''ഇതൊക്കെയാണ് ലൈഫ്" എന്ന കണക്കിന് നെടുവീർപ്പിട്ട് കിടന്നെണീറ്റപ്പോൾ കൺമുന്നിൽ കാണുന്നത് കെട്ടിത്തൂങ്ങി കിടക്കുന്ന സുഹൃത്തിനെയാണ്....
പിന്നീട് സംഭവിക്കുന്നത് അതുവരെ പ്രേക്ഷകർ ചിന്തിക്കുക പോലും ചെയ്യാത്ത കുറച്ചധികം കാര്യങ്ങളാണ്...
അതെ തീരെ സുഖമുള്ള കാഴ്ചയല്ല പിന്നീട് സിനിമ പ്രേക്ഷകന് നൽകുന്നത്.
അത്യാവശ്യത്തിലധികം വയലൻസ് ഉള്ള അതുവഴി 🔞+ കാറ്റഗറിയിൽ ഉറപ്പിക്കേണ്ട എൻഗേജിംങ്ങാക്കുന്ന ഒരു സിനിമാനുഭവം.
ജാക്ക്, റയാൻ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രകടനങ്ങളും ഡിറ്റക്റ്റീവ് ആയി എത്തിയ പുള്ളിയും മറ്റ് അഭിനേതാക്കളുടെ പെർഫോമൻസുകളും നന്നായിരുന്നു.
ഒന്നേ മുക്കാൽ മണിക്കൂറിനടുത്ത് മാത്രം ദൈർഘ്യമുള്ള വാട്ട് യൂ വിഷ് ഫോർ എന്ന ഈ ചിത്രം ഒരു സ്പാനിഷ് മിസ്റ്ററി ത്രില്ലറിൻ്റെ കെട്ടും മട്ടും അടയാളപ്പെടുത്തിയുള്ള കാഴ്ചയാണ് പ്രേക്ഷകന് നൽകുന്നത്.
നല്ല വിഷ്വൽ സൈഡും മിസ്റ്ററി വർക്ക് ഔട്ട് ആക്കുന്ന സൗണ്ടും പെർഫെക്ട് ദൈർഘ്യവും സിനിമയുടെ പോസിറ്റീവ് വശങ്ങളാണ്.
വേഗത കുറഞ്ഞ ആഖ്യാനം ആയതുകൊണ്ട് തന്നെ പ്രധാന കഥ പറയുന്നത് വരെയുള്ള സന്ദർഭങ്ങൾ കുറച്ചു വലിച്ച് നീട്ടിയതായി അനുഭവപ്പെടുത്തിയേക്കാം... പിന്നീട് ട്രാക്കിൽ കയറി ഒരു തൃപ്തികരമായ ഔട്ട്പുട്ട് നൽകുന്ന ചിത്രം ക്ലൈമാക്സിൽ ഒരു പടി താഴേക്കും പോകുന്നുണ്ട്.
സ്ഥിരം കണ്ടു മറക്കുന്ന സിനിമകളിൽ നിന്നും മാറി നിങ്ങളിലെ പ്രേക്ഷകന് ഒരു വേറിട്ട സിനിമയും കാഴ്ച്ചയും നൽകാൻ കെൽപ്പുള്ള സിനിമയാണിത്. കണ്ടുനോക്കി അഭിപ്രായം വിലയിരുത്തുക.
MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - ഓഫീസർ ഓൺ ഡ്യൂട്ടി
No comments: