Search This Blog

1353 - 1357 - 5 SERIES


8 സീസണുകളിലായി 73 എപ്പിസോഡുകളിൽ കഥ പറയുന്ന  സീരീസുകളിലെ മാസ്റ്റർപീസ് ഐറ്റം 'ഗെയിം ഓഫ് ത്രോൺസ്'...

6 സീസണുകളിലായി 121 എപ്പിസോഡുകളിൽ ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് നൽകുന്ന 'LOST'.

3 സീസണുകളിലായി 26 എപ്പിസോഡുകളിൽ കഥ പറഞ്ഞ് ടൈം ട്രാവൽ കൺഫ്യൂഷൻ്റെ  അങ്ങേയറ്റ ബ്രെയിൻ Scrambling നൽകിയ ജർമൻ സയൻസ് ഫിക്ഷൻ ത്രില്ലർ സീരീസ് ഡാർക്ക്....

16 എപ്പിസോഡുകളിൽ ഡീസന്റ് ആയി പറഞ്ഞുതീർത്ത കൊറിയൻ ത്രില്ലർ സീരീസ് സിഗ്നൽ.

പിന്നെ, 6 എപ്പിസോഡുകളിലായ് കഴിഞ്ഞദിവസം മലയാളത്തിൽ റിലീസ് ചെയ്ത ലവ് അണ്ടർ കൺസ്ട്രക്ഷനും

കണ്ടു.

ആകെതുകയിൽ, ഒരു വലിയ യാത്ര കഴിഞ്ഞെത്തിയ ഫീലാണ് അനുഭവപ്പെട്ടത്...

തീർത്തും വ്യത്യസ്തമായ കഥാ പരിസരങ്ങളിലുള്ള ഒരുപാട് മനോഹരമായ കഥാപാത്രങ്ങൾ...  അവരുടെ സങ്കീർണ്ണമായ ജീവിതങ്ങൾ. 

ഒരോ സീരീസും കഴിയുമ്പോൾ, കഥാപാത്രങ്ങളെ മനസ്സിൽ നിന്ന് ഇറക്കി വയ്ക്കാൻ സാധിക്കാത്ത വിധം പലരും ഒപ്പം കൂടിയിരുന്നു.

അതിൽ പലരും ഇപ്പോഴുമൊപ്പമുണ്ട്❤️

"ബ്രേക്കിംഗ് ബാഡും" "ഗെയിം ഓഫ് ത്രോൺസും" "ലോസ്റ്റു"മൊക്കെ ആദ്യം കണ്ട അതേ ആസ്വാദനത്തിൽ അമ്പരപ്പിൽ ഒരിക്കൽ കൂടി കണ്ടു തീർക്കാൻ സാധിച്ചാൽ മതിയായിരുന്നു... ❤️

എന്തായാലും ചെറുതല്ലാത്തൊരു ഇടവേളയെടുത്ത് മാത്രമെ ഇനി താഴെ കാണുന്ന സീരീസുകളുടെ പെൻ്റിംങ് ഫോൾഡറിലേക്ക് കണ്ണുവെക്കുന്നുള്ളൂ....

1. FROM
2. WALKING DEAD
3. NARCOS
4. STRANGER THINGS 
5. TRUE DETECTIVE 
6. 12 MONKEYS 
7. VIKINGS 
8. MINDHUNTER
9. PERSON OF INTREST
10. SONS OF ANARCHY

പൊന്മാനും, രേഖാചിത്രവും , ഓഫീസർ ഓൺ ഡ്യൂട്ടിയും ഡ്രാഗണും അടക്കം ഈയിടെ തിയേറ്ററിൽ കണ്ട സിനിമകളും, ഖൽബും, ചാവേറും ആർക്കറിയാം, സീബ്ര, മഹർഷി, Knock knock, പാർക്കിംഗ്, ദി ബ്യൂട്ടി ഇൻസൈഡ്, വെഡിങ് ഡ്രസ്സ്, നിന്നിലാ നിന്നിലാ, റെഡ്, THE MINISTRY OF UNGENTLEMANLY WARFARE എന്നിങ്ങനെ പുട്ടിന് പീര പോലെ കണ്ടുതീർത്ത സിനിമകളും നൽകിയ ആസ്വാദനം ബ്ലോഗിൽ ഉടൻ പോസ്റ്റ് ചെയ്തേക്കാം☺️

Yadu EZr

No comments: