1359. ആലപ്പുഴ ജിംഖാന
🔹1359. ആലപ്പുഴ ജിംഖാന
Gnr. :- Sports Comedy
Lang. :- മലയാളം
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ എന്ന നിലയിൽ ഇന്ന് റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും പ്രതീക്ഷയുള്ള സിനിമയായിരുന്നു ഇത്...
ഒരു ഇൻറർവ്യൂവിൽ പുള്ളി തന്നെ സിനിമയുടെ കഥ പറഞ്ഞിരുന്നു, പ്ലസ് ടു തോറ്റു നിൽക്കുന്ന കുറച്ചു പിള്ളേർ കോളേജ് അഡ്മിഷന് വേണ്ടി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതും അവിടെ കിടന്ന് അടി വാങ്ങുന്നതുമാണ് ഈ ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിച്ചത് എന്ന്....
അത് വൃത്തിക്ക് പറഞ്ഞെടുക്കാൻ സാധിച്ചോ? എന്ന് ചോദിച്ചാൽ
പൊട്ടും ബോറടിപ്പിക്കാത്ത നന്നായി എൻജോയ് ചെയ്യാവുന്ന ഒരാധ്യപകുതി കടന്നു കഴിയുമ്പോൾ പടത്തിന്റെ കോർ തീംമായ ബോക്സിങ്ങിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുകയും തുടർന്ന് ചിരിക്കൊപ്പം തന്നെ ആക്ഷനും തുല്യ പ്രാധാന്യം കൊടുത്തു പടം ഒരു പടി ലിഫ്റ്റ് ചെയ്യാനാണ് മേക്കേഴ്സ് ഉദ്ദേശിച്ചത്...
എന്നാൽ, അതിൻ്റെ തുടക്കരംഗങ്ങളൊക്കെ എൻഗേജ്ഡ് ആണെങ്കിലും പിന്നീടത് പടവലങ്ങ പോലെ താഴോട്ടാണ് പോകുന്നത്.
പെർഫോമൻസിൽ ആദ്യപകുതി നസ്ലനും പിന്നീട് ബാക്കിയുള്ളവരും സ്കോർ ചെയ്യുന്ന ആലപ്പുഴ ജിംഖാന ഒരു സ്പോർട്സ് കോമഡി ആക്ഷൻ ചിത്രത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഐറ്റംസ് എല്ലാം ഇൻക്ലൂഡഡാണ്.... അതിനെ പൂർണ്ണതയിലെത്തിക്കുന്ന ഒരു പര്യവസാനമാണ് ഇവിടെ മിസ്സിംങ്.
കയ്യടിക്കാനും ചിരിക്കാനും സിനിമയിൽ ഒരുപാട് അവസരങ്ങളുണ്ട്... ഇതുപോലൊരു മികച്ച ടീമിൽ നിന്ന് വരുന്ന സിനിമയായതുകൊണ്ടുതന്നെ ആയൊരളവിൽ തൃപ്തിപ്പെടുത്തിയില്ല എന്ന് മാത്രം.... #watchable
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - ഗുഡ് ബാഡ് അഗ്ലി
No comments: