സിനിമയറിഞ്ഞു പ്രമോട്ട് ചെയ്യുക...
ഒരു സിനിമയുടെ റിലീസിന് രണ്ടാഴ്ച മുൻപേ,
ഇവിടെയുള്ള സകല ഓൺലൈൻ മാധ്യമങ്ങൾക്കും, FM/ടെലിവിഷൻ ചാനലുകൾക്കും അവരുടെ പൈങ്കിളി ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ഇൻറർവ്യൂസ് നൽകിയും....
സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിൻ്റെ ചാനൽ വഴി കോമാളിത്തരങ്ങളും മറ്റുമായി പ്രമോഷനുകൾ നടത്തിയും,
വലിയ കോലാഹലങ്ങളുണ്ടാക്കി പടം റിലീസാക്കുന്നത് ഇവിടെ സ്ഥിരം കാണുന്ന കാഴ്ചയാണ്.
(ഇത്തരം ഇൻറർവ്യൂസ് വഴി, പ്രത്യേക ഫാൻ ബേസുള്ള ധ്യാൻ ശ്രീനിവാസനും, ഷൈൻ ടോം ചാക്കോയും പോലുള്ള സെലിബ്രിറ്റിസും അവരെ ഇൻറർവ്യൂ ചെയ്ത് വയറലായവരും വരെ ഇവിടെയുണ്ട്... )
അവിടേക്കാണ്, ഇത്തരം പരിപാടികളൊന്നുമില്ലാതെ എമ്പുരാനും ബസൂക്കയും ഒക്കെ റിലീസിനെത്തുന്നത്.
മുൻപു പൃഥ്വിരാജ് പറഞ്ഞതുപോലെ, ഇതൊരു "മോഹൻലാൽ സിനിമയാണ്" ഇതൊരു "മമ്മൂട്ടി സിനിമയാണ്" എന്നത് തന്നെയാണ് ഇത്തരം ചിത്രങ്ങളുടെ വലിയ ഹൈപ്പ്...
ആ ഹൈപ്പിനെ എങ്ങനെ ഉപയോഗിച്ചു പ്രമോട്ട് ചെയ്യുന്നു എന്നതാണ് എമ്പുരാനും ബസൂക്കയും കാണിച്ചുതരുന്നത്.
ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിൽ ഓടി നടന്ന് പ്രമോഷൻ ചെയ്ത്, എന്നാൽ കേരളത്തിലെ ഒരൊറ്റ ഓൺലൈൻ ചാനലിന് പോലും ഒരു ഇൻറർവ്യൂ പോലും കൊടുക്കാത്ത ഒരു സിനിമയായിരുന്നു എമ്പുരാൻ..
( ഒരുപക്ഷേ അതിനു സമയം കണ്ടെത്തിയാൽ പോലും, അത് വൃത്തിക്ക് ഉപയോഗിക്കാൻ തക്കകോളിറ്റിയുള്ള, സെൻസബിൾ ആയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ ഇവിടെ എത്രയുണ്ട്? )
എന്നിട്ടോ?
തീർത്തും ആവറേജ് അഭിപ്രായത്തിൽ നിന്നും കേരളത്തിൽ നിന്ന് കളക്ട് ചെയ്യാവുന്നതിൻ്റെ ഏറ്റവും മാക്സിമം ഫിഗറാണ് എമ്പുരാന് കിട്ടിക്കൊണ്ടിരിക്കുന്നത്...
ബസൂക്കയുടെ കാര്യം പറയുകയാണെങ്കിൽ,
ചിത്രത്തിൻറെ പുറത്തുവന്ന 3 ട്രെയിലർ, തീസർ കട്ടുകൾ അല്ലാതെ പ്രതീക്ഷ നൽകുന്ന ഒരു വസ്തുതയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല...
പക്ഷേ ഇതൊരു മമ്മൂട്ടി സിനിമയാണ് എന്നതാണ് പടം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ...
ആ പ്രതീക്ഷയുടെ പുറത്ത് തന്നെയാണ് 9മണിക്ക് ടിക്കറ്റ് ബുക്ക് ചെയ്തതും.
സിനിമ അർഹിച്ച പ്രമോഷൻ കൊടുത്ത് ഒടിയൻ വന്നിരുന്നെങ്കിൽ ഇന്നീ കാണുന്ന ഹേറ്റ് ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പാണ്.. കാരണം ഒടിയൻ അത്ര മോശം സിനിമയല്ല എന്നാണ് ഇന്നും വിശ്വസിക്കുന്നത്...
So, സിനിമയറിഞ്ഞു പ്രമോട്ട് ചെയ്യുക...
No comments: