Search This Blog

മതാചാരങ്ങളുടെ ഇര

വീട്ടിൽ വെച്ച് പ്രസവിച്ച് മരിച്ചവരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കണ്ടെ?
അവരുടെ ഭർത്താക്കന്മാരെ വിളിച്ചൊന്ന് അനുമോദിപ്പിക്കാനും ആദരിക്കാനും സമസ്ത തന്നെ മുൻകൈയെടുക്കണം🙏👍👏 മലപ്പുറത്ത് തന്നെ പരിപാടി വച്ചാൽ മതി...

ഒരു രണ്ടുമാസം മുൻപ് ഇങ്ങനെ പ്രസവിച്ച ഒരുത്തിയെ ഓൺലൈൻ മാധ്യമങ്ങൾക്ക് കൊണ്ടാറാടുന്നത് കണ്ടിരുന്നു... umbilical cord സെപ്പറേറ്റ് ചെയ്യാൻ കത്തി വാങ്ങാൻ മരുന്നുകടയിലേക്ക് ഓടിയതൊക്കെ ഓർത്തെടുത്ത് പറഞ്ഞ അതിലഭിമാനം കൊണ്ടൊരു ഭർത്താവിനേയും ആ വീഡിയോയിൽ കണ്ടിരുന്നു...

എന്തോ മഹത് കാര്യം ചെയ്ത പോലെ, വലിയ മൈലേജ് ആയിരുന്നു അവരുടെ വാക്കുകൾക്ക് കിട്ടിയിരുന്നത്....

അതിൻറെ ബാക്കിപത്രം കൂടിയാണ് ഇത്തരം സംഭവങ്ങൾ🙏

മനപ്പൂർവമുള്ള നരഹത്യയ്ക്ക് കേസെടുത്തു അർഹിച്ച ശിക്ഷ തന്നെ നൽകണം മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനും ഭർത്താവിനും... അറ്റ്ലിസ്റ്റ് അതുവഴി എങ്കിലും പൊതുസമൂഹത്തിലേക്ക് ഒരു ധാരണ കിട്ടണം...

- #മതാചാരങ്ങളുടെ_ഇര

No comments: