Search This Blog

ഒരു രാവിൻ്റെ ആയുസ്സ് പോലുമില്ലാത്ത അടുത്ത ബ്രേക്കിംഗ് ന്യൂസ്


കൊച്ചിയിൽ ജീവനക്കാരെ മുട്ടിലിഴയിച്ചത് തൊഴിൽ പീഡനമല്ലെന്ന് തൊഴിൽ വകുപ്പ്....

യാതൊരു പീഡനവും നേരിട്ടില്ലെന്ന് ആ മുട്ടിൽ ഇഴഞ്ഞവനും🙏👍

എന്നാൽ ഒരുപക്ഷേ അവിടെ നടന്നത്, "🔥ട്ടം തിന്നടാ നാണം കെട്ടവനെ" എന്ന നാടകത്തിന്റെ റിഹേഴ്സൽ ആയിരുന്നിരിക്കാം....

uff....

ഒരു ജോലിക്ക് വേണ്ടി പട്ടിയെ പോലെ മുട്ടിലിഴയാനും വിസർജ്യം തിന്നാനും തുണിയുരിയാനും തയ്യാറാകുന്നവന് അതേ ജോലി നിലനിർത്താൻ ഇതേപോലൊരു മൊഴി കൂടി ഗതികേട് കൊണ്ട് പറയേണ്ടി വരും എന്നത് തീർച്ച....

ഇന്നലെ മീഡിയ വഴി ബ്രേക്കിംഗ് ന്യൂസായി കേരള ജനതയെ ഞെട്ടിത്തരിപ്പിച്ച ഒരു വിഷയത്തെ , തൊഴിൽ വകുപ്പിന് സ്വമേധയാ കേസെടുക്കാവുന്ന ഒരു സാഹചര്യത്തെ ഇന്ന് എത്ര വൃത്തിക്കാണ് ഫുൾസ്റ്റോപ്പ് ഇട്ട് നിർത്തിയത്....

ഒരു രാവിൻ്റെ ആയുസ്സ് പോലുമില്ലാത്ത അടുത്ത ബ്രേക്കിംഗ് ന്യൂസ് കേട്ട് ഞെട്ടാൻ മനസ്സിനെ തയ്യാറാക്കാം.🙏

Yadu EZr

No comments: