(കപട)ദേശസ്നേഹികളുടെ വികാരം
കഴിഞ്ഞൊരു നാല് നാലര മാസമായ് നാഴികയ്ക്ക് നാൽപത് വട്ടം പ്ലേലിസ്റ്റിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു പാട്ടാണ് വിദ്യാസാഗറിൻ്റെ മ്യൂസിക്കിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ 'പട്ടാളം' പടത്തിലെ ഡിങ്കിരി പട്ടാളം സോങ്..
'മാധവ്' ഈ പാട്ടിന് എത്ര അഡിക്ടഡ് ആണെന്ന് ചോദിച്ചാൽ, അവൻ്റെ ഏതു ബഹള കോലാഹലങ്ങളും ഞൊടിയിടയിൽ ശാന്തമാക്കാൻ ഈ പാട്ടിന് സാധിക്കും എന്നാണ് ഉത്തരം.
കുട്ടികൾക്ക് പറ്റിയ പാട്ടാണെങ്കിലും
ദാ, ഇപ്പോഴാ പാട്ട് കേട്ട് കൊണ്ടിരുന്നപ്പോഴാണ് വേറൊരു കാര്യം ചിന്തയിൽ വന്നത്...
ഡൂക്കിലി പട്ടാളം
കുറുക്കപ്പട്ടാളം
കുതിരപ്പട്ടാളം
വേട്ടപ്പട്ടാളം
വാനരപ്പട്ടാളം
എന്നൊക്കെ പട്ടാളത്തെ അഭിസംബോധന ചെയ്യുന്ന ഈ വരികൾ ഇന്നാണ് പുറത്തിറങ്ങിയതെങ്കിൽ (കപട)ദേശസ്നേഹികളുടെ വികാരത്തെ എത്രയധികം വ്രണപ്പെടുത്തിയേനെ അല്ലേ....
പ്രത്യേകിച്ച് പട്ടാളത്തിന്റെ മുഴുവൻ കുത്തകയും മടിക്കുത്തിലാണെന്ന് തെറ്റിദ്ധരിക്കുന്ന സംഘത്തിൻറെ വികാരം എന്തായാലും വ്രണപ്പെട്ടേനെ.
മമ്മുട്ടിയെ വെച്ച് സുബൈർ നിർമ്മിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത സിനിമ എന്ന് കൂടി അറിയുമ്പോൾ 'കുരു'
സോറി, വികാരം പൊട്ടിയൊലിച്ച് തെരുവിലുമെത്തിയേനെ....
.
.
.
.
അങ്ങനെയെങ്കിൽ അന്ന് പൊട്ടിപ്പൊളിഞ്ഞ പട്ടാളം
ഒരു സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് എങ്കിലും നേടിയേനെ...
ഭാഗ്യമില്ല സുബൈർക്കാ☺️
https://www.facebook.com/share/p/1AQigY8TDp/
@ Yadu EZr
No comments: