1360. ഖൽബ്
🔹1360. ഖൽബ്
Gnr. :- ROMANTIC DRAMA
Lang. :- മലയാളം
ഐസ്ക്രീം കഴിച്ചു മടുത്തവർക്ക് അതേ ഐസ്ക്രീം ഒരു പുട്ടുകുറ്റിയിൽ കയറ്റി പുട്ട്ഐസ്ക്രീം എന്ന് പറഞ്ഞ് കൊടുത്താൽ അവര് കഴിക്കും...
What iam saying is, ഖൽബെന്ന ഈ ഐസ്ക്രീം മാർക്കറ്റ് ചെയ്യാൻ ഉപയോഗിച്ച പുട്ടുകുറ്റിയായിരുന്നു ഇൻസ്റ്റഗ്രാം...
അവിടെ വരുന്ന റീലുകളുടെ നിലവാരം പോലും ഇല്ലാത്ത മോശം കഥയും മോശം തിരക്കഥയും മോശം സംഭാഷണങ്ങളും മോശം പെർഫോമൻസുകളും അടക്കം ആദ്യവസാനം മോശമായ ഖൽബ് എന്ന ഈ സിനിമ തിയേറ്ററിൽ പടമർഹിച്ച പരാജയം ഏറ്റുവാങ്ങിയതാണ്...
എന്നാൽ തുടർന്ന് ഓൺലൈൻ റിലീസിൽ ജെൻസി പിള്ളേരുടെ ക്ലാസിക്കായ് അവരോധിച്ച് തലയിൽ ഏറ്റുന്നത് കാണുമ്പോൾ, മോളിവുഡിലെ റൊമാൻറിക് ഡ്രാമ ജോണറിൻ്റെ ദാരിദ്ര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു...
പ്രണയം പൈങ്കിളിയാണ്, പ്രണയ സിനിമകൾ ആ കാലത്തിനപ്പുറം താണ്ടണമെങ്കിൽ അതിൽ കാര്യമായി എന്തെങ്കിലും പറയാൻ ഉണ്ടാകണം...
എന്നാൽ ഇവിടെ, നായകനും നായികയും കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും ഇരുവരുടെയും വീക്ഷണങ്ങളും തുടർന്നുള്ള കോൺഫ്ലിക്റ്റുകളും അടക്കം സർവ്വം പ്ലാസ്റ്റിക് മയമാണ്... ആർട്ടിഫിഷാലിറ്റിയുടെ അങ്ങേയറ്റം.
ആലപ്പുഴ എന്നും പറഞ്ഞ് ഗോവൻ സംസ്കാരവും, പ്രണയം എന്നു പറഞ്ഞ് പൈങ്കിളി ക്രിഞ്ചിൻ്റെ അങ്ങേയറ്റവും , ആഷിക് ഖാലിദ് അവതരിപ്പിച്ച കഥാപാത്രം ഒഴികെ അഭിനേതാക്കളുടെ കൊഞ്ഞനം കുത്തുന്ന പെർഫോമൻസും സഹിച്ചിരുന്ന് ക്ലൈമാക്സിൽ എത്തുമ്പോൾ എല്ലും ത്രില്ലുംമില്ലാത്ത ഇമോഷണൻലെസ്സ് കഥാഗതിയിൽ കണ്ണീരുണ്ടാക്കാൻ പാടുപെടുന്ന സംവിധായകനെ കാണാൻ സാധിക്കും...
വിഷ്വലി കളറാണ് ഖൽബ്... പാട്ടുകളും കൊള്ളാം.
അതിലുപരി ഒരു ദുരന്ത ചിത്രം...
MY RATING : 1/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - #ചാവേർ
No comments: