Search This Blog

1361. പെരുസ് 🔞

🔹1361. പെരുസ്

Gnr.      :- Adult Comedy 🔞
Lang.   :- മലയാളം
പ്രായമായ ആളുകളെയും, വലുതിനേയും ആണ് പെരുസ് എന്ന് വിളിക്കുക....  ഇങ്ങനെ രണ്ടർത്ഥമുണ്ട് തമിഴിൽ പെരുസ് എന്ന വാക്കിന്.

ഈ സിനിമയിലേക്ക് വരുമ്പോൾ, ഇതൊരു അഡൾട്ട് കോമഡി ചിത്രമാണ്... ഈ ജോണർ ചിത്രങ്ങൾ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കൂ എന്നുള്ളത് കൊണ്ട് പടം പറയുന്ന കഥയും അതുകൂടി ഉൾപ്പെടുത്തി പറയുന്ന ഈ അഭിപ്രായവും ആ പ്രായത്തിലുള്ളവർക്ക് വേണ്ടിയാണ്🔞

സാധാരണ ഈ കാറ്റഗറി ചിത്രങ്ങളിൽ കാണുന്ന ' ഗ്ലാമർ , സെക്ഷ്വൽ, വൾഗർ ' രംഗങ്ങളുടെ അതിപ്രസരമില്ലാതെ സംഭവിച്ചേക്കാവുന്ന ഒരു കഥയുടെ രസകരമായ അവതരണമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്...

'ഹാലസ്യം' എന്ന വൃദ്ധൻ നാട്ടിൽ നല്ല പേരുള്ള വ്യക്തിയാണ്... ഒരു ദിവസം രാവിലെ TV കണ്ടുകൊണ്ടിരിക്കുമ്പോൾ കസേരയിലിരുന്ന് പുള്ളി മരണപ്പെടുന്നു... 
സ്വാഭാവികമായ ഈ മരണത്തിൽ ഒരു അസ്വഭാവികതയുണ്ട്......

മരണപ്പെടുന്ന സമയത്ത് അയാളുടെ ലിംഗം ഉദ്ധാരണ നിലയിലായിരുന്നു... 

'പെരുസ്' എന്ന പടത്തിന്റെ പേരും ടൈറ്റിൽ ഫോണ്ടും ഒരിക്കൽ കൂടി നോക്കുക😁.

ഭാര്യയും രണ്ടാൺമക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും അവരെ ഇഷ്ടപ്പെടുന്ന കുറച്ച് വ്യക്തികളും കുടുംബത്തിൻ്റെ മാനം പോകുന്ന ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുന്നു എന്നാണ് ബാക്കി സിനിമ പറയുന്നത്...

രസകരമായൊരു സിനിമ... മടുപ്പിക്കാത്ത കഥാഗതിയും അത് ആവശ്യപ്പെടുന്ന പെർഫോമൻസുകളും വൾഗറാക്കാത്ത അവതരണവും ചിത്രത്തിൻറെ പോസിറ്റീവ് സൈഡാണ്...

അതുതന്നെയാണ് ഈ ചിത്രം തമിഴ്നാട്ടിൽ വലിയ വിജയമാക്കാൻ കാരണവും.

രണ്ട് ആൺമക്കൾ ചേർന്ന് അച്ഛനെ കുറിച്ച് ഓർക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. ഗംഭീരമായിരുന്നത്...
 ഇത്തരം കുറച്ച് ഈമോഷണൽ കണക്ട് കൂടി കഥയിൽ വന്നുചേരുന്നത് കൊണ്ട് തന്നെ അവരുടെ കുടുംബത്തിലേക്ക് വന്ന ഇങ്ങനൊരു പ്രതിസന്ധി പ്രേക്ഷകർക്ക് കൂടി റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്...

അഡൾട്ട് കോമഡി ചിത്രങ്ങൾ കാണാൻ ഇഷ്ട്ടപ്പെടുന്നവർക്ക്, തീർത്തും വ്യത്യസ്തമായൊരു സിനിമാനുഭവം തന്നെയായിരിക്കും പെരുസ്.

MY RATING : 3.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - തുടരും

No comments: