Search This Blog

1362. പ്രാവിൻകൂട് ഷാപ്പ്

🔹1362. പ്രാവിൻകൂട് ഷാപ്പ് 

Gnr.      :- Crime Drama
Lang.   :- മലയാളം


'തൂമ്പ' എന്ന ഷോർട്ട് ഫിലീമിലൂടെ ശ്രദ്ധേയനായ സംവിധായകൻ...

ബേസിൽ ജോസഫ് , സൗബിൻ, ചെമ്പൻ വിനോദ് എന്നിങ്ങനെ നല്ലൊരു അഭിനേതാക്കളുടെ നിര...

ഷൈജു ഖാലിദിന്റെ സിനിമാട്ടോഗ്രാഫി, വിഷ്ണു വിജയുടെ സൗണ്ട്... 20 കോടിക്കടുത്ത് വരുന്ന ബഡ്ജറ്റ്....

ഇവയ്ക്കെല്ലാം അപ്പുറം, മലയാളി വീണു പോകുന്ന നൂറ്റിക്ക് 100 ഗ്യാരണ്ടി അൻവർ റഷീദിന്റെ നിർമ്മാതാവെന്ന റോളും.

തീയേറ്ററിൽ എത്തും മുൻപേ ഒരു ഷുവർ ഷോട്ട് ഹിറ്റ് എന്ന പ്രതീക്ഷയിൽ നിന്ന് പക്ഷേ പ്രാവിൻ കൂട് ഷാപ്പ് എന്ന ഈ ചിത്രം തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പരാജയമടഞ്ഞു...

എന്നിരുന്നാൽ പോലും മുകളിലുള്ള പേരുകൾക്ക് ചീത്ത പേരുണ്ടാക്കാത്ത സിനിമ കൂടിയാകുന്നുണ്ട് പ്രാവിൻകൂട് ഷാപ്പ്...

ഒരു രാത്രി ഒരു കള്ള് ഷാപ്പിൽ നടക്കുന്ന മരണം കാണിച്ചാണ് പടം തുടങ്ങുന്നത്, പോലീസ് ഇൻവെസ്റ്റിഗേഷന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അത് കൊലപാതകമാണെന്ന് ഉറപ്പിക്കുന്നു.
ആ കൊല നടക്കുമ്പോൾ കള്ള് ഷാപ്പിൽ ഉണ്ടായിരുന്നവരെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യുന്നു... തുടർന്ന്
'ആര്, എന്തിന്, എങ്ങനെ?' എന്നൊക്കെയുള്ള ചോദ്യങ്ങൾ തേടി സഞ്ചരിക്കുന്ന ചിത്രം  പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി
പുതിയൊരു കഥാപരിസരത്തിൽ ഡാർക്ക് ഹ്യൂമർ കൂടി കഥാഗതിയിൽ ചേർത്ത് കഥ പറയുന്നു.

സിനിമാട്ടോഗ്രാഫിയും, സൗണ്ടും, കളർ ഗ്രേഡിങും, എഡിറ്റിംങും അടക്കം വരുന്ന ടെക്നിക്കലി സൗണ്ടായ അവതരണവും കുറച്ചു നല്ല പെർഫോമൻസുകളും ഫൈനൽ ആക്ടിലെ മികവും സിനിമയുടെ പ്ലസ് പോയിന്റുകളാണ്...

എന്നാൽ തുമ്പും വാലുമില്ലാത്ത ഫൈനൽ ആക്ട് വരെയുള്ള കഥ പറച്ചിൽ രീതി ഒട്ടും തൃപ്തികരമല്ല... വർക്കാവാൻ തീരെ സാധ്യതയില്ലാത്ത ഈയൊരാഖ്യാനം തന്നെയാണ് സിനിമയുടെ പരാജയത്തിന് കാരണവും.

ബേസിൽ ജോസഫിന്റെ പെർഫോമൻസ് ശരാശരിയായി പോലും തോന്നിയില്ല... സ്ഥിരം മാനറിസങ്ങൾ വെച്ച് ആ കഥാപാത്രത്തെ അലമ്പാക്കിയത് പോലെ തോന്നി... കൂടാതെ വേറെയും കുറച്ച് കഥാപാത്രങ്ങൾ അങ്ങനെയുണ്ട്.

നല്ലൊരു ടീമിനെ കിട്ടി, അവരാൽ ഒരു മികച്ച ക്വാളിറ്റി ഔട്ട്പുട്ട് ശ്രീരാജ് ശ്രീനിവാസന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്... എന്നാൽ കഥയിലും തിരക്കഥയിലും പലയിടത്തും അവതരണത്തിലും പാളുന്ന കാഴ്ചയാണ് പ്രാവിൻകൂട് ഷാപ്പ്.

MY RATING : 1.5/5

ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr

NEXT - #കോർട്ട് State vs. A Nobody

No comments: