Search This Blog

Review @YkP

🔹കിംഗ് ലയർ
(ykp Rating - 2/5)

സത്യൻ അന്തിക്കാട് സിനിമകളെ
ഒരേ റൂട്ടിൽ ഓടുന്ന ബസ്സ്  എന്ന് കളിയാക്കി വിളിച്ചത്
മലയാളത്തിന്റെ സ്വന്തം
നടൻ സലീം കുമാർ ആണ്.

ഈ അടുത്ത കാലത്തേ വീരൻ, വേലൻ, മന്നൻ ചിത്രങ്ങളുടെ
ആഘാതത്തിൽ നിന്നും കരകയറാൻ പറ്റാതായ ദിലീപ് എന്ന നടനു താൻ
മുൻപ് അവതരിപ്പിച്ച വേഷങ്ങളുടെ തുടർച്ച തന്നെയാണ് കിംഗ് ലയറിലെ
സത്യനാരായണൻ.

പല ആവർത്തി പറഞ്ഞു തേഞ്ഞ കഥയുമായ് 22 വർഷങ്ങൾക്ക് ശേഷം ആ വിജയക്കൂട്ടുക്കെട്ട് വരേണ്ടിയിരുന്നില്ല എന്ന്
കണ്ടിറങ്ങുന്ന എല്ലാവർക്കും തോന്നും.

അമിത മേക്കപ്പിനാലും
സംഭാഷണങ്ങളിലെ കൃത്രിമത്വം കാരണവും
ചിത്രത്തിലെ നായികമാരെല്ലാം മോശം പ്രകടനം കാഴ്ച്ചവെച്ചു.

തട്ടിക്കൂട്ട് ആൾമാറാട്ട കഥകൾക്ക് തലവെച്ച് കൊടുക്കാറുള്ള ദിലീപ് ഈ ചിത്രത്തിലെ സത്യനാരായണൻ എന്ന പെരുംനുണയനെ മികച്ച രീതിയിൽ അവതരിപ്പിച്ചു.
ഇത്തവണ നായകന്റെ ശിങ്കിടി വേഷം ചെയ്തത് ബാലു വർഗ്ഗീസ് ആണ്.

നല്ല ചില കോമഡി മുഹുർത്തങ്ങളുള്ള ചിത്രത്തിൽ
ആദ്യപകുതി മികച്ച് നിൽക്കുന്നു.

നട്ടപ്പാതിര പകലാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിവുള്ള  സത്യനാരായണന്റെ ജീവിതത്തിലേക്ക് അഞ്ജലി (മഡോണ ) കടന്ന് വരുന്നതും
പിന്നീട് പിരിഞ്ഞിരിക്കുന്ന ദമ്പതിമാരെ ഒന്നിപ്പിക്കാനുള്ള
ഒരു ടാസ്ക് സത്യനാരായണന്  നേരിടേണ്ടി വരുന്നതും അത് പിന്നീട് അയാളുടെ ജീവിതം വഴിതിരിക്കുന്ന പ്രശ്നങ്ങളാകുന്നതും ആണ്
ചിത്രം പറയുന്നത്.

+ve

ദിലീപ്-ബാലു കൂട്ടുകെട്ട്
അഞ്ജലി എന്ന song
ലാൽ
DoP

-ve

2nd half ലാഗ്
other Songs
Storry

@ykp Rating - 2/5
Verdict -  Hit
            🔹🔸🔹
warning:-
വലിയ യുദ്ധം പ്രതീക്ഷിച്ച്
പോകരുത്
പോയാൽ ഈ ചിത്രത്തിൽ ബാലുവർഗ്ഗീസിന്റെ കഥാപാത്രം പാടുന്ന ഒരു പാട്ട് ഉണ്ട്, അതായിരിക്കും അവസ്ഥ

🎼ചല ചലേ..
ചാ ചലേ..
മൂഞ്ചലേ.....!
➖➖➖➖➖➖➖➖➖
@ykp review

No comments: