Search This Blog

E4Ⓜedia Review @YkP

🔹 ലീല
(Rating- 3/5)

പരീക്ഷകളുടെ പരീക്ഷണ കാലത്തിന് അറുതി വീണപ്പോൾ ലീലക്ക് മാറ്റി വെച്ചു കുറച്ച് സമയം.
ഇതൊരു നിരൂപണമല്ല


"എല്ലാ ആണുങ്ങളും നിന്നെ പോലെയാടാ,
ഒന്ന് പോയാ തീരും നിന്റെയൊക്കെ വീറും വാശിയും"
എന്ന് പഴയൊരു വേശ്യ കുട്ടിയപ്പനോട് പറയുമ്പോൾ,
മനുഷ്യമനസ്സിന്റെ ഇരട്ടത്താപ്പിലേക്ക് 
ആർ ഉണ്ണിയും  രഞ്ജിത്തും ചേർന്നൊരുക്കിയ ദൃശ്യഭാഷ്യം പല രംഗങ്ങളിലും പതറുന്ന 
മാനസ്സികാവസ്ഥയിലേക്ക്
കൊണ്ടെത്തിക്കുന്നു...
ആർ ഉണ്ണിയിൽ നിന്നും വന്ന
മറ്റൊരു ചാർലി തന്നെയാണ്
കുട്ടിയപ്പനും.

ഇതൊരു മഹത്തര ചിത്രമെന്നോ ഇക്കിളിപടമെന്നോ
ഞാൻ പറയില്ല,
എന്നാൽ ലീല എന്ന ചെറുകഥയുടെ ജീവനും ജീവിതവും ചോർന്ന് പോവാതെ
കഥയോട് നീതി പുലർത്തിയ ഒരു സിനിമ അനുഭവം തന്നെയാണ് ലീല.

തമ്പുരാൻ സിനിമകളുടെ തുടർച്ച തേടുന്ന ആഖ്യാനത്തിൽ
തന്റെ ഭ്രാന്തൻ സ്വപ്നത്തിന്റെ പിറകെ പോവുന്ന നായകനും
ആ വഴിയിൽ കൂടെ കൂടാൻ
ഒത്തിരി അനുയായികളെയും 
ഇതിൽ കാണാം.
അവരുടെ കൂടെ സഞ്ചരിക്കാൻ
എല്ലാത്തരം പ്രേക്ഷകനും സാധിച്ചെന്ന് വരില്ല.
കാരണം അവർക്ക് വേണ്ടത്
ഇതൊന്നുമല്ല,
കഥയില്ലാ കെട്ടുകാഴ്ച്ചകൾക്ക് പിന്നാലെ പോവുന്നവർ പാവങ്ങളുടെ
ഈ വള്ളംകളിയെ മനപൂർവ്വം മുക്കരുത്.

ഓരോ സിനിമക്കും ഓരോ തലങ്ങൾ ഉണ്ട്
ആരു മുന്നിലും പ്രദർശിപ്പിക്കുന്ന
ലൈംഗീകതയിലെ ആൺകരുത്തും, 
മാനവികതയുടെ
പുറംമോടിയും ചർച്ചയാവുന്ന
രംഗങ്ങളിലും കാണികൾ
കുട്ടിയപ്പന്റെ കൂടെയാണ് 
സഞ്ചരിക്കുന്നത് .

മകളെ ഭോഗിക്കാൻ വിട്ടു നൽകുമ്പോൾ
ജഗദീഷിന്റെ നായരും 
അതേ പ്രായത്തിൽ ഒരു മകളുള്ള വിജയരാഘവന്റെ പിളേച്ചനും 
ഏത് പെണ്ണിനെ കണ്ടാലും മോശമായ് മാത്രം കാണുന്ന ഇന്ദ്രൻസിന്റെ ദാസൻപാപ്പിയും 
ആണ് കഥാസഞ്ചാരത്തിൽ
കുട്ടിയപ്പനു കൂട്ടായുളളത്.

വിജയ രാഘവൻ, ജഗദീഷ് , ഇന്ദ്രൻസ് തുടങ്ങിയവരുടെ
അരങ്ങ് വാഴുന്ന പ്രകടനം 
ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

ഡിങ്കൻ, പാല, കോഴ, തുടങ്ങി 
സാമൂഹ്യവിഷയങ്ങളിലൂടെ 
പറഞ്ഞ് പോകുന്ന
ഈ ചിത്രത്തിൽ 
ബിജു മേനോൻ കുട്ടിയപ്പനായ് ജീവിച്ചു.
വെള്ളിമൂങ്ങ വിചാരിച്ച് തിയേറ്ററിൽ കയറിയാൽ 
നിരാശയായിരിക്കും ഫലം.

▫വാൽകഷ്ണം
➖➖➖➖➖➖
മനുഷ്യന്റെ അനാവശ്യങ്ങൾക്ക് പ്രകൃതിയെ ഉപയോഗിച്ചാൽ
അത് പ്രതികരിക്കും!!!!
കിട്ടിയോ?
കിട്ടിയോ?
ഇല്ലേൽ തിയേറ്ററിൽ പോയ് ലീല കാണ്.

Rating - 3/5

              🔸🔹🔸

more updations:-
Lyk our page E4Ⓜedia
https://m.facebook.com/e4mediateam/?refid
& our whtsup grp(8086267672)
@ykp

No comments: