Search This Blog

EⓂmedia Review @yKp

🔹ജെയിംസ് & ആലീസ്
"കൂടുമ്പോൾ ഇമ്പമുള്ളതാണ കുടുംബം"
എന്നാൽ,  പ്രണയിച്ച് വിവാഹം കഴിച്ച ജയിംസിന്റേയും  ആലീസിന്റേയും
ജീവിതത്തിൽ അത് തെറ്റായിരുന്നു.
ഒറ്റവാക്കിൽ പറഞ്ഞാൽ
മുൻപെങ്ങോ സ്നേഹിച്ചിരുന്ന
ജെയിംസ് - ആലീസ് ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്.

ജീവിതത്തിന്റെ തിരക്കിലും ഈഗോയിലും പെട്ട്
വീർപ്പ്മുട്ടി കഴിയുന്ന ഇവരുടെ കഥയാണ്
ജെയിംസ് & ആലീസ്.

പ്രണയവും ജീവിതവും രണ്ടാണെന്ന തിരിച്ചറിവും
സ്നേഹിക്കാനോ സന്തോഷം പങ്കിടുവാനോ സമയമില്ലാത്ത
പങ്കാളിയുമായുള്ള ഈഗോയും ഇവരെ
കുടുംബകോടതിവരെ എത്തിക്കുന്നു,
അവിടേക്ക് അവിചാരിതമായ്
വന്ന് ചേരുന്ന ഒന്നിലൂടെ
അവർക്ക് രണ്ട് പേർക്കും
തങ്ങളുടെ ജീവിതത്തിലേക്ക്
തിരിച്ച് നടക്കുവാൻ
സാധിക്കുന്നു.
വ്യത്യസ്തമായ് മുന്നോട്ട് നീങ്ങുന്ന ഈ ചിത്രം
എല്ലാവരേയും തൃപ്ത്തിപ്പെടുത്തണമെന്നില്ല.

ജെയിംസ് എന്ന തന്റെ റോൾ
പൃഥ്വി മികച്ചതാക്കി
എന്നാൽ
നായകനേക്കാൾ ലീഡ് ചെയ്തത് ആലീസ് എന്ന
വേദികയുടെ കഥാപാത്രമാണ്

പ്രണയവും ജീവിതവും കാണിക്കുന്ന
ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന
വലിച്ച് നീട്ടൽ മറികടക്കാൻ
രണ്ടാം പകുതിക്ക് സാധിക്കുന്നുണ്ട്
തുടർന്ന് വരുന്ന climax
ചിത്രത്തേ കൂടുതൽ സുന്ദരമാക്കി

സായ്കുമാർ, സുധീർ കരമന, പാർവ്വതി, വിജയരാഘവൻ, പിങ്കി (പേരറിയില്ല)
എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.

ഒരുപിടി ജനപ്രിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക്
കാമറ ചലിപ്പിച്ച സുജിത്ത് വാസുദേവൻ ആണ് സംവിധാനം നിർവ്വഹിച്ചത്.

+ve
➖➖➖
സുജിത്ത് വാസുദേവൻ
പൃഥ്വി- വേദിക
തിരക്കഥ
മഴയേ....Song
Dop
Accident scean

-ve
➖➖➖
Lag
1st half

'മീഡിയം ഫോണ്ടിൽ DTP ചെയ്തെടുത്താൽ ഒരു
4 പേജോളം വരും
നീ അകത്തിരുന്നു പറഞ്ഞ
എന്റെ തെറ്റുകൾ'
അതിൽ രണ്ട് വരിയെങ്കിലും
നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ...!

എന്ന് കോടതിമുറ്റത്ത് നിന്ന്
ജെയിംസ് ആലീസിനോട് പറയുമ്പോൾ
തോറ്റ് പോയ ഒരു ഭർത്താവിന്റെ മുഴുവൻ നിരാശയും ആ മുഖത്ത്
കാണാമായിരുന്നു..
             🔸🔹🔸
▫വാൽക്കഷ്ണം
പ്രതീക്ഷ നൽകാതെ പോയാൽ
നിരാശ നൽകാത്ത
ദൃശ്യഭംഗിയാൽ സമ്പന്നമായ
ഒരു മെലൊ-ഡ്രാമ കണ്ടിറങ്ങാം.


Rating 2.5/5

More updations
E4Ⓜedia
https://m.facebook.com/home.php?hrc=1&refsrc=http%3A%2F%2Fm.facebook.com%2Fhr%2Fr&_rdr
@ykp

No comments: