Search This Blog

Thoughts on ആഭാസം

🔹602. ആഭാസം
( ർഷ ഭാരത സംസ്കാരം )

Gnr :- Social satire
Lang :- Malayalam 2018

" സുരാജ് വെഞ്ഞാറമൂട്,  റിമാകല്ലിങ്കൽ, അലൻസിയർ, നാസർ തുടങ്ങിയവർ വേഷമിട്ട ആക്ഷേപഹാസ്യ ചിത്രമാണ് ആഭാസ
വളരെ ചെറിയ ചിലവിൽ ഒരുങ്ങിയ ഈ ചിത്രം ഒരു ബസ് യാത്രയുടെ കഥയാണ് പറയുന്നത്.
റിലീസ് ചെയ്ത സമയത്തുതന്നെ  കാണാൻ ആഗ്രഹിച്ച ഈ ചിത്രം പക്ഷേ അന്നതിനു സാധിച്ചില്ല. തുടർന്ന് ഡിവിഡി റിലീസിന് ശേഷം ഡൗൺലോഡ് ചെയ്തെങ്കിലും ഇന്ന് ആണ് കാണാൻ സാധിച്ചത്.

"My Rating :- 2.5/5

-Yadu EZr

പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹിക്കുന്ന വിദേശികളെ കണ്ടു ദേഷ്യത്തോടെ പിറുപിറുക്കുന്ന ആളോട് അടുത്തിരുന്നാൽ ചോദിച്ചു നിങ്ങൾ ശിവസേനയാണോ?
അല്ല നല്ല കറകളഞ്ഞ കമ്യൂണിസ്റ്റാണ്
എന്നായിരുന്നു മറുപടി..
രാഷ്ട്രീയ നിലപാടുകളേക്കാൾ കൂടുതൽ നമുക്ക് നമ്മുടെ സംസ്കാരം എന്നു വിളിക്കുന്ന
പാരമ്പര്യമായി കിട്ടിയ ജാള്യതയാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ആവേശം.
ഒരു ബസ് യാത്രയിൽ ഇതേപോലെ പലതരത്തിലുള്ള ആളുകളുണ്ടാകും, ഇത്തരം ആളുകളിലൂടെയാണ് ആഭാസം കഥ പറയുന്നത്.

രാഖി കെട്ടിയ, സദാചാരം പറയുന്ന, മനുഷ്യത്വമുള്ള ബസ്സിലെ കണ്ടക്ടറും ഏത് നേരവും ഫോണിൽ പോൺ കാണുന്ന ഡ്രൈവറും അടുത്ത് ഒരു പെണ്ണിനെ കാണുമ്പോൾ തനിനിറത്തിലെത്തുന്നതും തുടങ്ങി പലതരത്തിലുള്ള വികാരങ്ങളിലൂടെ കഥ പറയുന്ന ഈ ചിത്രത്തിൽ തരക്കേടില്ലാത്ത തിരക്കഥയുടെ ബോറടിപ്പിക്കാത്ത ആഖ്യാനവും പ്രധാനതാരങ്ങളുടെ പ്രകടനമികവും ഇഷ്ട്ടപ്പെടുത്തി.

ദിലീപിനെ കാണാൻ കൊച്ചിയിലേക്ക് പോകുന്ന കഥാപാത്രമായ് നിർമ്മൽ പാലാഴി അവതരിപ്പിച്ച വേഷം ഗംഭീരമായിരുന്നു, കൂടാതെ ഇന്ദ്രൻസും മികച്ച് നിന്നു,
കൂടുതൽ പറയുന്നില്ല, കാണാൻ ശ്രമിക്കൂ....

"My Rating :-  2.5/5"

next 》》 മൈ സ്റ്റോറി (മലയാളം)

No comments: