Search This Blog

Thoughts on ഞാൻ മേരിക്കുട്ടി

🔹601. ഞാൻ മേരിക്കുട്ടി

Gnr :- Drama
Lang :- Malayalam 2018

🔹 '' വർഷത്തിൽ രണ്ടും മൂന്നും ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. പാസഞ്ചറും പുണ്യാളനും വർഷവും അർജുനൻ സാക്ഷിയും പ്രേതവും രാമന്റെ ഏദൻതോട്ടവുമെല്ലാം സുധി വാത്മീകവും അതിൽ പെടും. ഇദ്ദേഹവും ജയസൂര്യയും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ്
ഞാൻ മേരിക്കുട്ടി.

"My Rating :-  3.5/5".

- Yadu EZr

ചെറിയ ക്യാൻവാസിൽ ഒരുക്കി എന്നാൽ സാമൂഹിക പ്രതിബന്ധമായ കഥ പറയുന്ന ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്ന ചിത്രങ്ങളാണ് രഞ്ജിത്ത് ശങ്കർ ഇതുവരെ ചെയ്തവയെല്ലാം.
ആകൂട്ടത്തിലേക്ക് തലയുയർത്തി മേരിക്കുട്ടിയും കടന്നു വരും. ഒരു പക്ഷേ രഞ്ജിത്ത് ശങ്കറിന്റെ ഏറ്റവും മികച്ച ചിത്രവും ഇതുതന്നെയായിരിക്കും.

നല്ല കുടുംബത്തിൽ ജനിച്ച മാത്തുക്കുട്ടിക്ക് ആണിന്റെ രൂപവും പെണ്ണിന്റെ മനസ്സുമാണുള്ളത്. പല പ്രതിസന്ധികൾ കാരണം മാത്തുക്കുട്ടി സ്ത്രീ ആവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. ഓപ്പറേഷൻ ചെയ്തും നിയമപരമായും മാത്തുക്കുട്ടി ഇപ്പോൾ സ്ത്രീയാണ്. പുതിയ പേര് മേരിക്കുട്ടി.
പിന്നീട് അവരനുഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.
സമൂഹവും വീട്ടുക്കാരും ഇവിടുത്തേ സിസ്റ്റവും എങ്ങനെയായിരിക്കും ഇത്തരത്തിലൊരാളോട് പെരുമാറുക എന്നതാണ് ചിത്രം കാണിച്ച് തരുന്നത്.

ജയസൂര്യ എന്ന നടൻ തന്റെ വേഷങ്ങൾ സൂക്ഷ്മാഭിനയത്താൽ ഭംഗിയാക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. സുധി വാത്മീകവും ക്യാപ്റ്റനും തുടങ്ങി തൊട്ടതിലെല്ലാം തന്റെ മികവിനാൽ ഉയർത്തുന്ന അദ്ധേഹത്തിന്റെ ഇന്നേവരെ കണ്ടതിൽ ഏറ്റവും മികച്ച വേഷമാണ് മേരിക്കുട്ടി.

അജു വർഗ്ഗീസ്, ജുവൽ, ഇന്നസെന്റ് തുടങ്ങിയവരെല്ലാം സ്വാഭാവികഭിനയത്താൽ മികച്ച് നിന്നപ്പോഴും ജോജുവിന്റെ കുഞ്ഞിപ്പാലു എന്ന SI വേഷം ആ നടൻ അതി ഗംഭീരമാക്കി.

ദൃശ്യവും സംഗീതവും എഡിറ്റിംഗുമടക്കം കാഴ്ച്ചയെ സുന്ദരപ്പെടുത്തുന്നതെല്ലാം മോശമാക്കാതെ കടന്നു പോകുന്നുണ്ട്.
ക്യാപ്റ്റനു ശേഷം ഈ ചിത്രത്തിലും വളരെ വ്യക്തമായ് പറയുന്ന ഇമോഷണൽ രംഗങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും അടക്കം പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകർഷിക്കാനും ബോറടിപ്പിക്കാതെ കണ്ടിരുത്താനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.

ടൊറന്റ് റിലീസിന് കാത്തിരിക്കാതെ ടിക്കറ്റെടുത്ത് കാണാൻ ശ്രമിക്കു. ഇഷ്ട്ടപ്പെടും.

"Last Word"

സദാചാരക്കാരുടെ യുണിഫോം ആണോ ഈ കാവി മുണ്ടും ഷർട്ടും.
ഏതൊരു പടത്തിലായാലും സദാചാരവാദികളുടെ രംഗമായാൽ ഈ ക്ലീഷേകാണാം.
മേരിക്കുട്ടിയിലും ഉണ്ട് ഈ കാവി മുണ്ട് സദാചാരക്കാർ.

"My Rating :-  3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next 》》 Thrist (Korean)

No comments: