Search This Blog

Thoughts on അബ്രഹാമിന്റെ സന്തതികൾ

🔹600. അബ്രഹാമിന്റെ സന്തതികൾ

Gnr :- Emotional thriller
Lang :- Malayalam 2018

🔹 '' നീയൊക്കെ വരുന്നവന്റെ ഫാൻസ് ആണെങ്കിൽ അവന് കുഴലൂത്ത് നടത്ത്, അതും കൊണ്ട് എന്റടുത്തേക്ക് വരണ്ട '' എന്ന് ഇക്കയുടെ ഇൻട്രോയിൽ സുരേഷ് കൃഷ്ണയുടെ സംഭാഷണമുണ്ട്.
അല്ല ചുമ്മാ പറഞ്ഞനേയുള്ളൂ...

ഇത്തരം സന്തതികളെ നുള്ളികളയാൻ ഇനിയെങ്കിലും ശ്രമക്കൂ താരമേ...

"My Rating :-  2/5".

- Yadu EZr

കണ്ടു മടുത്ത കഥാപശ്ചാത്തലത്തിനപ്പുറം നല്ലതോ ചീത്തയോ വേർത്തിരിക്കാൻ പോലും വകയില്ലാത്ത ആവർത്തന വിരസ്സമായ സൃഷ്ട്ടിയാണ്
അബ്രഹാമിന്റെ സന്തതികൾ.

മഴയത്ത് റെയിൻ കോട്ടിട്ട് വരുന്ന ആ പഴയ കുപ്പി പഴയ വീഞ്ഞ് സീരിയൽ കില്ലറിലൂടെ തുടങ്ങിയ ചിത്രം പിന്നീടങ്ങോട്ട് എത്തും പിടിയും കൊടുക്കാതെ ക്ലൈമാക്സിൽ കാണാം എന്ന ഭാവത്തിൽ എന്തെല്ലാമോ കാട്ടികൂട്ടുന്നതാണ് ബാക്കി കാഴ്ച്ച.

ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടുന്ന അനിയനും രക്ഷിക്കാനാകാതെ ചേട്ടനും പിന്നീട് സത്യം മനസ്സിലാക്കി തിരിച്ചടിക്കാനിറങ്ങുന്ന പ്രമേയം വലിച്ച് നീട്ടി ബോറടിപ്പിക്കുന്ന രസംകൊല്ലിയായ് മാറുബോൾ താരങ്ങളെ ദൈവപുത്രനായ് കാണാത്ത പ്രേക്ഷകന് കണ്ണിനിട്ട് കുത്താണ് ബാക്കി കാഴ്ച്ചയത്രയും.

ശരാശരി സ്ക്രിപ്റ്റിന്റെ ഗംഭീര മേക്കിംഗ് ആയിരുന്നു ഗ്രേറ്റ് ഫാദർ എന്ന ഹനീഫ് അദേനി ചിത്രത്തിന്റെ വിജയരഹസ്യമെങ്കിൽ കണ്ടു മടുത്ത ഊഹിക്കാവുന്ന തിരക്കഥയും ശരാശരിയിലും താഴ്ന്ന അവതരണവും പോരായ്മയുടെ ആഴംകൂട്ടി മുഴച്ച് നിൽക്കുന്നുണ്ട്.

ട്രൈയിലറിൽ കണ്ട മാസ്സ് പ്രതീക്ഷിച്ച് പോയവരെ നിരാശപ്പെടുത്തുന്ന ഈ ചിത്രം ഇമോഷണൽ ത്രില്ലർ ജോണറിലാണ് കഥ പറയുന്നത്.
കാണിച്ച യാതൊരു ഇമോഷൻസും പൂർണതയിലെത്താതെ കടന്നുപോകുന്ന ഈ ചിത്രത്തിന് മമ്മുക്കയുടെ ഇൻട്രാ അല്ലാതെ ഗോപി സുന്ദറിന്റെ സംഗീതം ഗുണമൊന്നും നൽകുന്നില്ല.

മമ്മുക്ക പതിവ് പോലെ യാതൊരു വെല്ലുവിളികളും നൽകാത്ത വേഷം തരക്കേടില്ലാതെ ചെയ്ത് തീർത്തു. കനിഹയും സിദ്ധിഖും ഷാജോണും മോശമാക്കിയിട്ടില്ല, എന്നാൽ അബ്രഹാമിന്റെ രണ്ടാമത്തേ പുത്രനായ് വേഷമിട അൻസൻ പോളും പതിവ് ബലം പിടുത്തം കാഴ്ച്ചവെച്ച രഞ്ജി പണിക്കരും കൂടാതെ സുരേഷ് കൃഷ്ണ, മഖ്ഭൂൽ സൽമാൻ തുടങ്ങി ക്ലീഷേ കഥാപാത്രങ്ങളും നിറഞ്ഞ് നിന്ന ഈ ചിത്രത്തിൽ സോഹൻലാലിന്റെ പോലീസ് വേഷം എന്നത്തേയും പോലെ ബോറായിരുന്നു.

വർഷങ്ങളുടെ പരിചയ സമ്പത്തിന്റെ ക്വാളിറ്റിയൊന്നും ഷാജി പാടൂർ എന്ന സംവിധായകന്റെ കന്നി സംരംഭത്തിൽ കാണാനേയില്ലായിരുന്നു. മാത്രമല്ല പറയാനുദ്ദേശിച്ച ഇമോഷൻ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിലും പരാജയമാണദ്ധേഹം.
ഫ്ലാഷ് ബാക്കിലൂടെയും മറ്റുമായ് നോൺ ലീനിയർ ആഖ്യാനം ഫോളോ ചെയ്ത ഈ ചിത്രത്തിൽ
മഹേഷിന്റെ എഡിറ്റിംഗ് പ്രതീക്ഷ നൽകിയെങ്കിലും ആദ്യ രംഗം മുതൽ  എഡിറ്റിംഗ് കല്ലുകടിയാകുന്നുണ്ട്.

"Last Word"

"നിന്റെ പ്രായമാണ് എന്റെ എക്സ്പീരിയൻസ്" എന്ന് വർഷം എന്ന സിനിമയിൽ മമ്ത യോട് മമ്മുട്ടി പറയുന്നുണ്ട്. ഇതേക്കൂട്ട്
ഞാൻ ജനിച്ചവർഷമാണ് അബ്രഹാമിന്റെ സന്തതികൾ ഒരുക്കിയ ഷാജി പാടൂർ സിനിമയിലെത്തുന്നത്. അതേ,
 "എന്റെ പ്രായമാണ് ഷാജി പാടൂരിന്റെ എക്സ്പീരിയൻസ്"

"My Rating :-  2/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: