Thoughts on മൈ സ്റ്റോറി
🔹603. മൈ സ്റ്റോറി
Gnr :- Love Drama
Lang :- Malayalam 2018
" നിലവാരമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് ചെയ്യുന്ന പൃഥ്വിരാജും പാർവ്വതിയും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ്
മൈ സ്റ്റോറി. പോർച്ചുഗലിന്റെ ഭംഗിയാർന്ന ദൃശ്യങ്ങളും കൊള്ളാവുന്ന പ്രകടനവും മെലോ ഡ്രാമയിൽ തീർത്ത ഈ ചിത്രത്തേ
കണ്ടിരിക്കാവുന്ന രീതിയിൽ എത്തിക്കുന്നുണ്ട്.
"My Rating :- 3/5"
-Yadu EZr
പ്രതീക്ഷിക്കാതെ അഭിനയമോഹം വന്നു ചേർന്ന് പിന്നീട് കഠിനാധ്വാനത്താൽ സ്വപ്നം സ്വന്തമാക്കിയ ജയ് എന്ന നായകനും സൂപ്പർ താരമായ താര എന്ന നായികയും അവരുടെ കഥയുമാണ് മൈ സ്റ്റോറി പറയുന്നത്.
പൃഥ്വിരാജിന്റെ മിന്നുന്ന പ്രകടനമാണ് സിനിമയുടെ ഊർജ്ജം, നാടകീയത നിറഞ്ഞ സംഭാഷണങ്ങളാൽ കരിയർ ഗ്രാഫ് താഴോട്ട് പോയിരിക്കുന്ന പൃഥ്വിരാജിന് മൈസ്റ്റോറി പുത്തൻ ഉണർവാണ്. അത്രമേൽ മികച്ച് നിന്നു ജയ് എന്ന വേഷം.
കൂടാതെ പാർവ്വതിയുടെ ഇരട്ടവേഷവും പ്രശംസയർഹിക്കുന്നുണ്ട്.
രണ്ട് കാലഘട്ടവും അതിലെ പ്രണയവും യാത്രയും വിരഹവും സസ്പെൻസുമായ് ബോറടിക്കാത്ത ആഖ്യാനമാണ് ചിത്രത്തിനുള്ളത്.
റിലീസിന് മുൻപേ വലിയൊരു കൂട്ടം പ്രേക്ഷകർ ആക്രമിച്ച ചിത്രമാണിത്. തുടർന്നും അത് പ്രതീക്ഷിക്കാം, അങ്ങനൊരു അക്രമത്തേ അതിജീവിക്കാൻ ഇത്തരമൊരു ചിത്രത്തിന് സാധിക്കുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം.
അത് എന്ത് തന്നെയായാലും ആദ്യ ചിത്രം അതിഗംഭീരമായ് സംവിധാനം ചെയ്ത് എല്ലാ മേഘലയിലും മികച്ച റിസൾട്ട് കൊണ്ടുവരാനായ ഈ വലിയ ചിത്രത്തിന്റെ ഭീമമായ ബഡ്ജറ്റും സ്വന്തം അകൗണ്ടിൽ നിന്നെടുത്ത സംവിധായികയും നിർമ്മാതാവുമായ
റോഷ്നി ദിനകർ എന്ന കലാകാരിയെ മാത്രം ബാധിക്കുന്ന ഒരു കാര്യമാണ്.
പരാജയമായാൽ റോഷ്നി തകർന്നേക്കാം. കാരണം മൈസ്റ്റോറി അവരുടെ സ്വപ്നമാണ്.
ചിത്രം കണ്ടവരാരും ഇതിലെ വിഷ്വൽ ഭംഗി ആസ്വദിക്കാതിരിക്കില്ല.
അത്രയ്ക്ക് ക്വാളിറ്റിയുള്ള ഓരോ ഫ്രെയിംസും ചിത്രത്തിന് റിച്ച്നെസ്സ് കൊടുക്കുന്നുണ്ട്.
കൂടാതെ രണ്ട് കാലഘട്ടവും ഇഴചേർത്ത് പറയുന്ന ഈ ചിത്രം പോരായ്മകളേതുമില്ലാതെ എഡിറ്റിംഗ് വിഭാഗം മികച്ചതാക്കി.
ഗാനങ്ങളും പശ്ചാത്തലസംഗീതവും ജോണറിനോടടുത്ത് നിൽക്കും
വിധമായിരുന്നു.
ലാഗും ബോറടിയും എനിക്ക് ഫീൽ ചെയ്തിട്ടില്ല, ഗംഭീര കഥ അല്ലെങ്കിലും ഓരോ രംഗങ്ങളും നിരാശപ്പെടുത്താതെ കടന്നു പോകുന്നുണ്ട്. ലോജിക്ക് നോക്കാതെ ബോളിവുഡ് ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർക്ക് കാഴ്ച്ചയിൽ അത്തരമൊരു ദൃശ്യഭംഗിയും ചിത്രം നൽകുന്നുണ്ട്.
എല്ലാം തികഞ്ഞ സിനിമയല്ല മൈ സ്റ്റോറി. എന്നാൽ,
അമിത പ്രതീക്ഷയില്ലാതെ ടിക്കറ്റെടുത്താൽ ബോളിവുഡ് നിലവാരത്തിലുള്ള ഒരു ഫീൽ ഗുഡ് പ്രണയചിത്രം കാണാം.
Last worD
നാളെ മുതൽ വരാൻ സാധ്യതയുള്ള അറയ്പ്പിക്കുന്ന നിരൂപണങ്ങളും മടുപ്പിയ്ക്കുന്ന ഓൺലൈൻ അക്രമവും ഒരു തരത്തിലും പാർവ്വതി എന്ന നടിയ്ക്കോ പൃഥ്വിരാജിനോ ബാധിക്കില്ല, ഒരു പക്ഷേ തിയേറ്ററിൽ നശിപ്പിച്ചാൽ ടൊറന്റിൽ വാഴ്ത്തപ്പെട്ടേക്കാം...
അപ്പോഴും റോഷ്നി ദിനകർ എന്ന നവാഗത സംവിധായികയുടെ/നിർമ്മാതാവിന്റെ സ്വപ്നവും പ്രയത്നവും ഒരു പക്ഷേ ഒരു സിനിമ ചെയ്തു എന്ന ഒറ്റ കാരണത്താൽ അവരുടെ ജീവിതവും തുലാസിലായേക്കാം....
കണ്ട് മാത്രം അഭിപ്രായം മനസ്സിലാക്കൂ...
"My Rating :- 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》 Bluebeard (korean)

No comments: