Search This Blog

Thoughts on സുഡാനി From നൈജീരിയ

സുഡാനി From നൈജീരിയ (2018)

Gnr :- Drama
Lang :- മലയാളം
🔻''എന്റെ നാടിന്റെ സംസ്ക്കാരമുള്ള, നന്മയുള്ള, ജീവനുള്ള സൃഷ്ട്ടി".

"My Rating :- 5/5".



#സക്കറിയ എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് സുഡാനി From നൈജീരിയ.
പേരിൽ തന്നെ കഥയുള്ള ഈ കൊച്ച് ചിത്രം ഫുട്ട്ബോൾ പ്രാന്തനായ മജീദിന്റെ കഥയാണ് പറയുന്നത്. 
കളിയുടെ സീസണായാൽ സുഡാനികൾ (ആഫ്രിക്കൻസ്) നമ്മുടെ നാട്ടിൽ വരാറുണ്ട്, അങ്ങനെ വന്ന നൈജീരിയക്കാരനായ സാമുവേൽ അബിയോള റോബിൻസണും മജീദും തമ്മിലുള്ള വൈകാരിക ബന്ധങ്ങളിലാണ് കഥ പറയുന്നത്.

- Yadu EZr

#പറവയും #തൊണ്ടിമുതലും നൽകിയ പൂർണ-തൃപ്ത്തി മറ്റൊരുതരത്തിൽ ഈ ചിത്രവും നൽകുന്നുണ്ട്,
അത്രമേൽ സുന്ദരമാണ് ഈ ചിത്രം. 
പിഴച്ച് പോയ ഒരു രംഗം പോലുമില്ല,

പ്രകടനമികവിൽ സൗബിനും ഉമ്മയും അയൽക്കാരിയും മുതൽ സ്ക്രീനിൽ വന്നവരെല്ലാം അതിശയിപ്പിച്ചു.

ഷൈജു ഖാലിദിന്റെ Dop യും റെക്സിന്റെ സംഗീതവും ഈ കൊച്ച് ചിത്രത്തേ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.

നായകന്റെ അതിമാനുഷിക പ്രകടനങ്ങളൊ, കളറേകാൻ നായികയൊ, കൂട്ടപ്പൊരിച്ചിലിനിടെ തമാശ പറയാൻ മണ്ടൻ ശിങ്കിടികളൊ ഇല്ലാത്ത, കളിയെ സ്നേഹിക്കുന്ന മിഡിൽ-ക്ലാസിലെ പ്രാരാബ്ദങ്ങളെല്ലാമുള്ള, സ്ഥിരജോലി ഇല്ലാത്തതിനാൽ പെണ്ണ് കിട്ടാത്ത മലപ്പുറത്തേ സാധാരണക്കാരന്റെ പച്ചയായ ജീവിതം.
ഇത്തരമൊരു കഥ പറയേണ്ട പശ്ചാത്തലവും അവതരിപ്പിച്ച വിധവും ഗംഭീരമായിരുന്നു.

കാഴ്ച്ച എന്ന മമ്മുട്ടി ചിത്രവുമായ് അടുത്ത് നിൽക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. വളരെ റിയലിസ്റ്റിക്കായ് സംവിധായകന്റെ മികവിന്റെ കൈയൊപ്പ് പതിപ്പിച്ചാണ് മജീദിന്റെ കഥ പറയുന്നത്.
ഒരു പക്ഷേ ഇന്നോളം കണ്ടിട്ടില്ലാത്ത മറ്റൊരു സൗബിൻ മാജിക്കാണ് ഈ ചിത്രത്തിലെ മജീദ്.
അത്രമേൽ മനോഹരമാക്കി ആ കഥാപാത്രത്തേ.

മലയാളത്തിലെ സമീപക്കാലത്തേ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് തന്നെയാണ് സുഡാനി From നൈജീരിയ.
ധൈര്യത്തോടെ ടിക്കറ്റെടുക്കാം.

#നന്മയുള്ള_ചിത്രം
#കണ്ടിരിക്കേണ്ട_ചിത്രം

📸            Last_Word


പൈപ്പിലെ വെള്ളം പാഴാക്കിയതിന് ദേഷ്യപ്പെടുന്ന സാമുവൽ,
ഈ ഒരു രംഗം മതിയാകും അവന്റെ നാട്ടിലെ ജലക്ഷാമം കാണിക്കാൻ.

വാച്ച് കൊണ്ടുവരുന്നതും പ്രാർത്ഥിക്കാൻ പോകുന്നതും ഭിക്ഷ നൽകുന്നതും അങ്ങനെ എണ്ണിയാൽ തീരാത്ത മികവുറ്റ രംഗങ്ങളാൽ സമ്പന്നമാണ് സുഡാനി From നൈജീരിയ.

"My Rating :- 5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: