Search This Blog

Thoughts on പരോൾ

പരോൾ (2018)
Gnr :- Drama / വധം
Lang :- മലയാളം

🔻മമ്മൂക്ക പതിവ് തെറ്റിച്ചില്ല. പരോൾ തുടർച്ചയാണ്, മമ്മുട്ടി എന്ന അതുല്ല്യനടനതാരത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷന്റെ പതർച്ചയും അവസരം ദാനം നൽകുന്ന പുണ്യത്തിന്റെ തുടർച്ചയും.


"My Rating :- .5/5".




മമ്മുട്ടി അഭിനയിച്ച് എല്ലാതരം പ്രേക്ഷകരേയും തൃപ്ത്തിപ്പെടുത്തിയ അവസാന ചിത്രം 2010 ഡിസംബറിൽ വന്ന ബെസ്റ്റ് ആക്ടർ ആണ്.
ആ ചിത്രത്തിൽ ഒരു ഡയലോഗ് ഉണ്ട്,
ആനയുടെ ബുദ്ധിയുണ്ടെങ്കിലെ നീ അഭിനയിപ്പിക്കൂ!
എന്നാൽ അബ്ദുൽ കലാമിനെ വെച്ച് അഭിനയിപ്പിക്കടാ.... എന്ന്.
പ്രിയ ഇക്കാ...
ആനയുടെ അത്ര വേണ്ട!
മൂട്ട യുടെ മൂള വെച്ച് തിരക്കഥ വായിക്കൂ, ഇഷ്ട്ടപ്പെട്ടാൽ മാത്രം ഡേറ്റ് കൊടുക്കൂ.

- Yadu EZr

പ്രായം റിവേഴ്സ് ഗിയറിൽ ഓടുന്ന ഇക്ക പക്ഷേ തിയേറ്ററിലെ വലിയ സ്ക്രീനിൽ അവശനാണ്.
പ്രായം ശരീരചുളിവുകളാൽ മറയ്ക്കാനാകാത്ത പാടുകൾ പുറത്തെടുക്കുന്നു,
ഞാൻ അകപ്പെട്ടത് ചാമ്പലാകുമെന്നുറപ്പുള്ള പടക്കശാലയിലാണെന്ന് മനസ്സിലാക്കിതരാൻ ചിത്രത്തിന്റെ തുടക്കത്തിലെ ജയിൽ രംഗങ്ങൾ മാത്രം മതിയായ്. 
എന്നിരുന്നാലും 
പ്രണയപരവശനായ സഖാവായ നന്മയിൽ ഗോപാലനായ അലക്സ് എന്ന നായകനായ് അഴിഞ്ഞാടുകയാണ് കുഞ്ഞാവയായ മമ്മുട്ടിക്ക.

ചിത്രത്തിലേക്ക് വരാം, കഥയോ കഥയുടെ ഉള്ളടക്കമോ പറയുന്നില്ല,
സംവിധായകന്റെ ആദ്യ ചിത്രമായതിനാൽ നവാഗതന് ഡേറ്റ് നൽകിയ ഗ്രേറ്റ് മമ്മുട്ടിക്ക് 
ആശംസ പറഞ്ഞ് കൊണ്ട് പോസ്റ്റ് തുടങ്ങാം.

<< spoiler alert >>

സഖാവ് അലക്സ് കുടുംബത്തിന് വേണ്ടി ജീവിച്ച് കുടുംബം നശിച്ച് തെറ്റിദ്ധാരണയിൽ ജയിൽ ശിഷ അനുഭവിക്കുന്നു. 
എല്ലാവരുടേയും കണ്ണിലുണ്ണിയായ അലക്സിന് പരോൾ ലഭിക്കുന്നു. പരോൾ റദ്ദ് ആകുന്നു, വീണ്ടും പരോൾ ലഭിക്കുന്നു. നാട്ടിലെത്തുന്നു, നാട്ടിൽ ആ 15 ദിവസം അയാൾ മറ്റൊരു പ്രശ്നം അന്വേഷിക്കുന്നു.
മുൻപ് സരോജ് കുമാർ പറയുന്ന പോലെ ക്ലൈമാക്സിൽ എല്ലാവരും നായകനോട് മാപ്പ് പറയുന്നു.
ഇത് റബ്ബർ പോലെ വലിച്ച് നീട്ടി, അസഹനീയ അവതരണത്താൽ ബോറടിപ്പിച്ച് പറഞ്ഞിരിക്കുകയാണ് പരോൾ.

പ്രിയപ്പെട്ട മമ്മുക്ക,
താങ്കൾ ആ സംവിധായകന്റെ ആഗ്രഹം നിറവേറ്റാൻ ഡേറ്റ് കൊടുത്തതാകാം. എന്നാൽ നിങ്ങളെ വിശ്വസിച്ച് ഇല്ലാത്ത പൈസയും കൊടുത്ത് ടിക്കറ്റെടുത്തവരെ നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം പാഴ് സൃഷ്ട്ടികൾ എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ പ്രയാസമാണ്.

മമ്മുട്ടി എന്ന താരത്തിനോ അഭിനേതാവിനോ പരോൾ ഒരു ഇരയല്ല, അലക്സ് എന്ന വേഷം ഇക്ക നന്നായ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലെ ആകെ ഉള്ള പോസിറ്റീവും ഇക്ക മാത്രമാണ്.
സഹതാരങ്ങളിൽ സുരാജ് കൊള്ളാമായിരുന്നു. 
സുധീർ കരമന (😡) കാലകേയ പ്രഭാകർ (🤬)
അലൻസിയർ (😠) തുടങ്ങി അൻപതിലധികം കഥാപാത്രങ്ങൾ ഒന്നിനൊന്ന് ബോറാക്കി മടുപ്പിച്ചു.

വളരെ മോശം വിപ്ലവഗാനവും അരിസ്റ്റോ സുരേഷിന്റെ പരോൾഗാനവും തുടക്കം മുതൽ ഒടുക്കം വരെ അസഹനീയമായിരുന്നു. 
BGM,Sound mixing ൽ മലയാളം കണ്ട എക്കാലത്തേയും മോശം സിനിമയാണ് പരോൾ.

Art എന്ന് വിഭാഗം എത്രത്തോളം അധഃപതിക്കാമോ അതാണ് പരോൾ.
VFX ദൃശ്യങ്ങളും കണ്ണിൽ കരടായ് വേറിട്ടി നിൽക്കുന്നു.

എഡിറ്റിംഗ് ചെയ്ത ചേട്ടാ
നിങ്ങള് പുലിയാണ്.
ഹോ... വല്ലാത്ത വർക്ക്.
ഒരു ബന്ധവും ഇല്ലാത്ത ഒരുപാടൊരുപാട് രംഗങ്ങൾ താങ്കൾ വെട്ടിക്കൂട്ടി വെച്ചല്ലോ. അപാരം തന്നെ.

ഫോക്കസ് ഔട്ട്, ജംബിങ്ങ് ഷോട്ട്സ്, തുടങ്ങി 80കളിൽ പോലും വന്നിട്ടില്ലാത്ത ചായാഗ്രഹക പിഴവുകൾ ഈ ചിത്രത്തിൽ കണ്ടു.
ക്ലൈമാക്സിലെ പലരംഗങ്ങളും മൊബൈൽ ഫോണിൽ ആണോ ഷൂട്ട് ചെയ്തത്?
കാരണം അത്രക്ക് വൃത്തികേടായിരുന്നു സ്ക്രീൻ.
കളറിംഗിലൂടെ ഈ പോരായ്മ മറയ്ക്കാൻ ശ്രമിച്ച് കൂടുതൽ ബോറാക്കി എന്നും പറയാം.

ഇങ്ങനെ എണ്ണിയാൽ തീരാത്ത പാളിച്ചകളും പറഞ്ഞാൽ തീരാത്ത അപാകതകളും നിറഞ്ഞ ഒന്നിനും കൊള്ളാത്ത മെഗാസ്റ്റാർ ചിത്രം.
ഓർക്കാനിഷ്ട്ടപ്പെടാത്ത മലയാള ചിത്രം.
സമീപക്കാലത്ത് ഞാൻ കണ്ട ഏറ്റവും മോശം സിനിമ. 

#Last_Word

മമ്മുക്കയ്ക്ക് മാത്രം ചെയ്യാനാകുന്ന റോൾ എന്ന് പരോളിന്റെ ഓഡിയോ ലോഞ്ചിന് സംവിധായകൻ പറയുകയുണ്ടായ്,
ശെരിയാണ് സർ,
ഇക്ക മാത്രമാണ് ഇപ്പോഴും ഇത്തരം കഥകൾക്ക് , സൃഷ്ട്ടികൾക്ക് തലവെച്ച് കൊടുക്കുന്നത്.

"My Rating :- .5/5"


ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: