Search This Blog

Thoughts on Ratsasan

🔹637. "Ratsasan"

Gnr :- Thriller
Lang :- തമിഴ് 2018

 ഒരുപാട് മികച്ച റിവ്യൂസ് കണ്ടതുകൊണ്ട് വലിയ പ്രതീക്ഷകളോടെയാണ് രാക്ഷസനു ടിക്കറ്റ് എടുത്തത് . പ്രതീക്ഷക്കൊത്ത് ഉയർന്നോ?

"My Rating :- 5/5"
( Excellent )

-Yadu EZr

ഒരു ത്രില്ലർ കഥ എഴുതി അത് സംവിധാനം ചെയ്യാൻവേണ്ടി പരിശ്രമിക്കുന്ന അരുണിലൂടെയാണ് രാക്ഷസൻ കഥ തുടങ്ങുന്നത്.
എന്നാൽ തൻറെ പ്രാരാബ്ധങ്ങൾ കാരണം ആ സ്വപ്നം ഒഴിവാക്കേണ്ടി വരികയും അച്ഛൻറെ ജോലിയായ പോലീസിലേക്ക് ജോയിൻ ചെയ്യേണ്ടി വരികയും ചെയ്യുന്നു.
തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
( കഥയുടെ ഉള്ളടക്കത്തെപ്പറ്റി സൂചന നൽകുന്നില്ല അത് നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കും.  )

സീരിയൽ കില്ലിംഗും അന്വേഷണവും ട്വിസ്റ്റുകളുമെല്ലാം വേഗതയേറിയ ആഖ്യാനത്താൽ പ്രേക്ഷകനെ പിടിച്ചിരുത്തും വിധം ത്രില്ലടിപ്പിച്ചു കൊണ്ട് കഥ പറയുകയാണ് ഈ ചിത്രം.

തുടക്കം മുതൽ അമ്പരപ്പിക്കുന്ന ഈ ചിത്രം സമീപകാലത്തേ ഏറ്റവും മികച്ച കാഴ്ചാനുഭവമാണ് എനിക്ക് സമ്മാനിച്ചത്. ത്രില്ലർ ചിത്രങ്ങളുടെ ആരാധകനായ എനിക്ക് എന്റെ ഇഷ്ട്ട ജോണറിൽ എല്ലാം ഒത്തിണങ്ങിയ
ചിത്രമാണിത്.

വിഷ്ണുവിശാൽ, അമലാപോൾ എന്നിവരെ കൂടാതെ താരനിരയെല്ലാം മികച്ച പ്രകടനമായിരുന്നു.
ചായാഗ്രഹണവും, എഡിറ്റിംഗും സൗണ്ട്മിക്സിംഗും തുടങ്ങി എല്ലാ വിഭാഗവും മികവ് പുലർത്തിയ രാക്ഷസൻ അതിഗംഭീര കാഴ്ച്ചാനുഭവം തന്നെയാണ്.

Good One👍

STORY

Bad One👎

Not found

Last worD

എത്രവലിയ പ്രതീക്ഷ വെച്ച് ടിക്കറ്റ് എടുത്താലും ആ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ചിത്രമായിരിക്കും രാക്ഷസൻ...
നിർബന്ധമായും തീയേറ്ററിൽ നിന്നും തന്നെ കണ്ടറിയേണ്ട സീറ്റ് എഡ്ജ് ത്രില്ലറാണ് രാക്ഷസൻ.
[Trailer: https://youtu.be/GsrN7rNch9Y ]
#MustWatch #ExcellentMovie

"My Rating :- 5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

next 》》Nonsense (Malayalam)

No comments: