Search This Blog

Thoughts on കായംകുളം കൊച്ചുണ്ണി

🔹632. "കായംകുളം കൊച്ചുണ്ണി"

Gnr :- Periodic Drama
Lang :- മലയാളം 2018


ഈ കഥയെ പറ്റി യാതൊരു അറിവുമില്ലാത്ത ഒരാളാണ് ഞാൻ. ഐതീഹ്യമാലയോ കൊച്ചുണി ചരിതമോ എന്തിന് ഈ പേരിൽ വന്ന സീരിയൽ പോലും കണ്ടിട്ടില്ല. റോഷൻ ആൻഡ്രൂസും ബോബിസഞ്ജയ്മാരും നമുക്ക് മുബൈ പോലീസും അതേപോലെ കാസനോവയും തന്നിട്ടുണ്ട്.
അവരുടെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലേക്ക് വരാം....

"My Rating :- 2.5/5"

-Yadu EZr

കമ്മാരസംഭവം ഒരേ കഥയുടെ രണ്ട് ആഖ്യാനശൈലിയാണ് കാണിച്ചത്. അതിലെ രണ്ടാമത്തേ ശൈലിയിലൂടെയാണ് കൊച്ചുണ്ണിയുടെ കഥ പറയുന്നത്. 

കള്ളൻ ബാപ്പൂട്ടിയുടെ മകൻ കൊച്ചുണ്ണിയും അവന്റെ ബാല്യവും കൗമാരവും പ്രണയവുമാണ് ആദ്യപകുതിയിൽ അരങ്ങേറുന്നത്.
Artificial രംഗങ്ങളുടെ അമ്പുപെരുന്നാളും വലിച്ച് നീട്ടികഥപറഞ്ഞ ശൈലിയുമായ് നേരംകൊല്ലിയാകുന്ന ആദ്യപകുതിയിൽ
നിവിൻ പോളി തന്റെ മുൻ ചിത്രങ്ങളായ ഹേയ് ജൂഡും പ്രേമവുമെല്ലാം നടനത്തിൽ പിൻപറ്റുന്നു. ശോഷിച്ച ഒത്തിരി രംഗങ്ങളാണ് ആദ്യപകുതിയുടെ ആകെതുക എങ്കിലും
ഇത്തിക്കരപക്കിയുടെ കിടിലൻ ഇൻട്രോയിലൂടെ ഇടവേളയ്ക്ക് വിസിൽ വീഴുന്നു.

ശേഷം 15 മിനുറ്റ് മോഹൻലാലിന്റെ അഴിഞ്ഞാട്ടം തന്നെയാണ് കായംകുളം കൊച്ചുണ്ണി.
അതിൽ ചിലയിടത്ത് ബോറൻ പ്രകടനവും ബാക്കി തകർപ്പനാക്കിയും ലാലേട്ടൻ പക്കിയെ അവതരിപ്പിച്ചു. അതിൽ തന്നെ ഒരു പാട്ടും ഫൈറ്റും കൊള്ളാമായിരുന്നു.
തകർന്ന് കൊണ്ടിരിയ്ക്കുന്ന കൊച്ചുണ്ണിയെ കൈപിടിച്ച് കരകയറ്റുവാൻ സിനിമയിലും തിയേറ്ററിലും പക്കിയ്ക്ക് സാധിയ്ക്കുന്നുണ്ട്.
അതാണ് മാനദണ്ഡമെങ്കിൽ ഈ ഉദ്യമത്തിൽ ലാലേട്ടൻ വിജയിച്ചിരിയ്ക്കുന്നു (*)...
ശേഷം കള്ളൻ കൊച്ചുണ്ണിയുടെ കഥയാണ് പറയുന്നത് .
ശരാശരി പ്രേക്ഷകനെ രസിപ്പിയ്ക്കാനും കൈയ്യടിപ്പിയ്ക്കാനും തുടർന്നുള്ള രംഗങ്ങൾക്ക് സാധിയ്ക്കുന്നുണ്ട്.

വേഗതയുള്ള ആഖ്യാനവും ചടുലമാർന്ന രംഗങ്ങളുമായ് ആവേശം കൊള്ളിക്കേണ്ട സ്ക്രിപ്റ്റ് ആയിരുന്നു കൊച്ചുണ്ണിയ്ക്കും പ്രേക്ഷകനും വേണ്ടിയിരുന്നത്. പക്ഷേ അത് ലഭിച്ചോ? എനിയ്ക്ക് കിട്ടിയിട്ടില്ല.

ലാലേട്ടനും നിവിൻ പോളിയും ഒരുമിച്ചെത്തുന്ന രംഗങ്ങൾ നന്നായിരുന്നു. നിവിൻ പോളി രണ്ടാം പകുതിയിൽ മികച്ച പ്രകടനവുമായിരുന്നു. Swimming, horse riding എന്നിവയെല്ലാം മേൽപറഞ്ഞ artificiality എടുത്ത് കാണിച്ചപ്പോൾ ഫൈറ്റ് രംഗങ്ങൾ മിഴിവേകി. റോപ്പ് പാരയാകുന്ന രംഗങ്ങളും മറക്കുന്നില്ല.
ബാബു ആന്റണിയുടെ തങ്ങളും സണ്ണി വെയ്ന്റെ കുറുപ്പും ഷെെൻ ടോംമുമെല്ലാം പ്രകടനത്തിൽ മികച്ചതായപ്പോൾ നായികവേഷങ്ങളെല്ലാം നിരാശപ്പെടുത്തി.

ചിത്രത്തിൽ അനാവശ്യമായ് വരുന്ന ഒരു ഐറ്റംഡാൻസ് ഉണ്ട്, കഴിവതും ഈ പാട്ടിന്റെ വീഡിയോ പുറത്തിറക്കാതിരിയ്ക്കുക. കുടുംബത്തോടൊപ്പം ചിത്രം കാണാനാഗ്രഹിക്കുന്നവരെ ചിലപ്പോൾ നിരുത്സാഹപ്പെടുത്താൻ ഈ പാട്ടിന് സാധിച്ചേക്കും.
ഗോപി സുന്ദറിന്റെ സംഗീതവും ചായാഗ്രഹണവും കളറിംഗും കാഴ്ച്ചയ്ക്ക് സുഖം നൽകുന്നുണ്ട്.

പാമ്പ്, മാൻ, ചെന്നായ തുടങ്ങി പലതരം ജീവികളും ചിത്രത്തിൽ വന്നു പോകുന്നുണ്ട്. അവയെല്ലാം കണ്ണിന് കരടായ് മാറാതെ കടന്നുപോകുന്നതും പ്രശംസിക്കേണ്ടതാണ്.
റോഷൻ ആൻഡ്രൂസ് അമ്പരപ്പെടുത്തിയും അമ്പേ നിരാശപ്പെടുത്തിയും ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ്.
എന്നിലെ പ്രേക്ഷകന് കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രം ശരാശരി അനുഭവം മാത്രമാണ്.
ബോറടിക്കാതെ കണ്ടിരുന്ന് ഓർമ്മയിൽ ഒന്നും സമ്മാനിയ്ക്കാതെ തിയേറ്റർ വിട്ടിറക്കിയ ശരാശരി കാഴ്ച്ചാനുഭവം.

Last worD

പഴശ്ശിരാജയും ഉറുമ്മിയും പ്രകടനത്തിലും അവതരണത്തിലും അമ്പരപ്പിച്ച ചിത്രങ്ങളാണ്. കമ്മാരസംഭവം മികവാർന്ന അതിഗംഭീര അവതരണമാണ് പ്രേക്ഷകന് സമ്മാനിച്ചത്. ഇതിൽ 2 ചിത്രങ്ങളുടെ നിർമ്മാതാവ് ഗോകുലം ഗോപാലേട്ടനായിരുന്നു. രണ്ടും തിയേറ്റർ പരാജയങ്ങളും.
ഇവിടെ കൊച്ചുണ്ണിയിൽ ഗോപാലേട്ടനിലെ ബിസിനെസ്സുക്കാരൻ ഇത്തിക്കരപ്പക്കിയെ മുൻനിർത്തി ബുദ്ധി കാണിച്ചപ്പോൾ മേൽപറഞ്ഞ നഷ്ട്ടകച്ചവടം ആവർത്തിക്കാൻ സാധ്യതയില്ല.
ലാഭം കൊയ്യട്ടെ നല്ല ചിത്രങ്ങളുടെ അമരക്കാരൻ ഗോകുലം ഗോപാലേട്ടൻ.

Nb:- കമ്മാരസംഭവം പോലൊരു ചിത്രം മലയാളിയ്ക്ക് സമ്മാനിച്ച ഗോകുലം ഗോപാലനെ
ഗോപാലേട്ടാ എന്ന് വിളിച്ച് ബഹുമാനിക്കുന്നതിൽ തെറ്റില്ലാ എന്നാണെന്റെ നിലപാട്😌.

"My Rating :- 2.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr


next 》》The beauti inside (Korean)

1 comment: