Thoughts on 96
🔹631. "96"
Gnr :- Romantic drama
Lang :- തമിഴ് 2018
യഥാർത്ഥത്തിൽ 96 എന്നതിനേക്കാൾ 916 എന്ന പേരാകും കൂടുതൽ ചേരുക.
#must_watch
"My Rating :- 4.5/5"
-Yadu EZr
എക്കാലവും വലിയ മാർജിനിൽ വിറ്റുപോകുന്ന ഒന്നാണ് നൊസ്റ്റാൾജിയ. കഴിഞ്ഞ് പോകുന്ന ഓരോ നിമിഷവും പിന്നീട് ഓർക്കുമ്പോൾ അത് നൽകുന്ന അനുഭവം വ്യത്യസ്ഥമായിരിയ്ക്കും. ഈ കൂട്ടത്തിൽ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ മധുരമേറിയവയാകും. 96 അത്തരമൊരു ഓർമ്മ പുതുക്കലാണ്.
ഇഷ്ട്ടതാരം വിജയ് സേതുപതിയും തൃഷയും വേഷമിട്ട ഈ ചിത്രം അതിഗംഭീര കാഴ്ച്ചയാണ് സമ്മാനിച്ചത്.
പറഞ്ഞ കഥയോടും, അതിന്റെ ജോണറിനോടും 100% നീതി പുലർത്തികൊണ്ട് ട്രീറ്റ് ചെയ്ത ആഖ്യാനവും അതിലുപരി എല്ലാ മേഘലയും ഒന്നിനൊന്ന് മെച്ചമാക്കിയ ആകെ തുകയും എന്നിലെ പ്രേക്ഷകനെ പൂർണ തൃപ്ത്തനാക്കി കൈയ്യടിപ്പിച്ചു.
ഫോട്ടോഗ്രാഫറായ റാം ഒരു യാത്രയ്ക്കിടെ തന്റെ പഴയ സ്കൂൾ കാണുന്നതും തന്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും, തുടർന്ന് അവിടെ നിന്നും തുടങ്ങുന്ന കഥ ആ ബാച്ചിന്റെ റീയൂണിയനും രാമനും ജാനകിയും അവരുടെ ഇമോഷൻസും യാത്രയും രാത്രിയുമെല്ലാം എന്റേതുകൂടിയാക്കി അനുഭവപ്പെടുത്തുന്നു.
ഒരു സ്കൂൾ റിയൂണിയൻ എങ്ങനെയുണ്ടാകുന്നു, ഓർമ്മകൾ മനസ്സിലെത്തുമ്പോൾ,
അതുവഴി തന്റെ കഴിഞ്ഞ നിമിഷങ്ങളെ വീണ്ടും ചേർത്ത് നിർത്താൻ അവസരമാണ് ഓരോ റീയുണിയനുകളും. അതിന്റെ എല്ലാ ഫീലും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.
വിജയ് സേതുപതി മൈന്യൂട്ട് എക്സ്പ്രഷൻസിലൂടെ വീണ്ടും അമ്പരപ്പെടുത്തുന്നു. പലപ്പോഴും വിന്റേജ് ലാലേട്ടനെ വിജയിലൂടെ കാണാറുണ്ട്.
വർഷങ്ങൾക്ക് ശേഷം തന്റെ സ്കൂൾ കാണുബോഴും, ജാനകിയെ കാണുമ്പോഴും ഫ്ലാറ്റിൽ നിന്നുള്ള രംഗങ്ങളുമെല്ലാം മക്കൾ സെൽവന്റെ പ്രകടനവിരുത് അടയാളപ്പെടുത്തി അമ്പരപ്പിച്ചവയാണ്.
ജാനകി എന്ന ക്യൂട്ട് റോൾ കൃതൃമത്വം കലരാതെ തൃഷയിൽ ഭദ്രമായിരുന്നു. ഇവരെ കൂടാതെ ബാക്കി കഥാപാത്രങ്ങളെല്ലാവരും മികച്ച് നിന്നു.
ഗോവിന്ദ് മേനോന്റെ സംഗീതമാണ് 96 എന്ന ഈ ചിത്രത്തിന്റെ നട്ടെല്ല്. അത്രയ്ക്ക് ഹൃദ്യമായാണ് ഒരോ രംഗങ്ങൾക്കും അദ്ധേഹം മികവേകിയത്.
കൂടാതെ ചായാഗ്രഹണവും സംഭാഷണങ്ങളുമെല്ലാം 96 നെ ക്ലാസിക്ക് അപ്രോച്ചിലൂടെ കൊണ്ടുപോകുന്നു.
വേഗതയുള്ള ആഖ്യാനമല്ല. അതു മനസ്സിലാക്കി ടിക്കറ്റെടുക്കുക. നല്ല ചിത്രങ്ങളെ ഇഷ്ട്ടപ്പെടുന്നവർക്ക് എന്നും ഓർത്ത് വെക്കാവുന്ന കാഴ്ച്ചയാണ് 96 സമ്മാനിയ്ക്കുക.
"My Rating :- 4.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》sad movie (Korean)

No comments: