Search This Blog

Thoughts on ചെക്ക ചിവന്ത വാനം

🔹628. ചെക്ക ചിവന്ത വാനം

Gnr :- Action Drama
Lang :- തമിഴ് 2018

സമീപക്കാലത്ത് മേക്കിംഗ് കൊണ്ടും കഥാപാത്ര നിർമ്മിതിയാലും തമിഴ് ചിത്രങ്ങൾ നൽകിയ സംതൃപ്ത്തി വളരെ വലുതാണ്. ഇമൈക്ക നൊടികൾക്ക് ശേഷം ഇഷ്ട്ടപ്പെടുത്തിയ മറ്റൊരു തമിഴ് ചിത്രമാണ്
''ചെക്ക ചിവന്ത വാനം".

                       "My Rating :- 4/5"

-Yadu EZr

പ്രായം തളർത്തിയ അധോലോകനായകനും അയാളുടെ മൂന്ന് മക്കളും അവരെ ചുറ്റിപ്പറ്റി നിൽക്കുന്നവരുമാണ് കഥാപരിസരത്തിലുള്ളത്.
അച്ഛന്റെ മരണശേഷം അധികാരം ആർക്ക് എന്ന ചോദ്യം മൂന്ന് മക്കളിലേയും ക്രിമിനലുകളെ പുറത്തു കൊണ്ടുവരുന്നു. അവരിലൊരാൾ അച്ഛനെ വധിയ്ക്കാൻ തുനിയുന്നതും,
ശേഷം നടക്കുന്ന പകയും പകപോക്കലുമായ് രണ്ടരമണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മണിരത്നം മാജിക്കാണ് ചെക്ക ചിവന്ത വാനം.

അച്ഛൻ വേഷത്തിൽ പ്രകാശ് രാജ് എത്തുബോൾ വ്യത്യസ്ഥ സ്വഭാവങ്ങളിലുള്ള, നെഗറ്റീവ് ഷേഡിൽ നിൽക്കുന്ന മക്കളായ് അരവിന്ദ് സ്വാമിയും അരുൺ വിജയും ചിമ്പുവും വേഷമിടുന്നു.
സ്വാമിയുടെ സുഹൃത്തായ സസ്പെൻഷനിലിരിയ്ക്കുന്ന പോലീസുകാരനായ് വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.

അതിഗംഭീരമാണ് കഥാപാത്രനിർമ്മിതി. അതുകൊണ്ട് തന്നെ ക്ലാസിക്ക് അപ്രോച്ചിൽ ചിത്രത്തേ നിരീക്ഷിക്കാനും സാധിയ്ക്കും.
സന്തോഷ് ശിവന്റെ ചായാഗ്രഹണമികവും ARറഹ്മാന്റെ സംഗീതവുമടക്കം മികച്ച കാഴ്ച്ച വിരുന്നൊരുക്കാൻ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ മണി രത്നത്തിന് സാധിച്ചു എന്ന് തന്നെ പറയാം.
പ്രകടനത്തിൽ സ്വാമിയും (വർദ്ധൻ) സേതുപതിയും (റസൂൽ) മത്സരിച്ചപ്പോൾ മക്കൾ സെൽവൻ മുൻതൂക്കത്തോടെ കൈയ്യടിവാങ്ങുന്നു. 
കോമഡിയും മാസ്സും സമാസമം ചേർത്ത് പ്രകടനമികവിനാൽ ഗംഭീരമാക്കുന്നുണ്ട് റസൂൽ ഇബ്രാഹിം എന്ന സേതുപതി വേഷം.
ഇവരെ കൂടാതെ
അരുൺ വിജയുടെ (ത്യാഗു) ശാന്തനായ വേഷവും നേർവിപരീതവും കൊള്ളാമായിരുന്നു.
ചിമ്പു (എത്തിരാജ്) കുറേ കാലങ്ങൾക്ക് ശേഷം ഇഷ്ട്ടപ്പെടുത്തി. വണ്ണം കൂടിയതിനാൽ ആക്ഷനിൽ നിരാശപ്പെടുത്തുന്നുമുണ്ട് ഈ യങ് സൂപ്പർസ്റ്റാർ.
വേഗത കുറഞ്ഞ ആദ്യ പകുതിയും പിടിച്ചിരുത്തുന്ന രണ്ടാം പകുതിയും മികച്ച
ക്ലൈമാക്സും പ്രതീക്ഷിക്കാത്ത ട്വിസ്റ്റും നൽകിയ ഈ ചിത്രം
തിയേറ്ററിൽ നിന്നും തന്നെ കാണേണ്ടതാണ്.
സ്ലോ പേസ്ഡ് ചിത്രങ്ങളും മണിരത്നം മേക്കിംഗും ഇഷ്ട്ടപ്പെടുന്നവർ ക്ലൈമാക്സ് ട്വിസ്റ്റ് അറിയും മുൻപ് ടിക്കറ്റെടുക്കൂ.....

Last worD

മാസ്സ് കാണിക്കാനും കഥാപാത്രത്തേ പ്രേക്ഷകനിലേക്ക് ഇറക്കി ചെല്ലാനും ഒരു നല്ല കഥാപാത്രത്തിന് , നടന്
വളരെ ചെറിയ സമയം മതിയാകും. അതേ ഈ മണിരത്നം ചിത്രത്തിൽ വിജയ് സേതുപതി തകർത്തു.

                     "My Rating :- 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

next 》》psychokinesis (Korean)

No comments: