അണിയറ പ്രവർത്തകർ തള്ളിപ്പറഞ്ഞ സിനിമകൾ
ഉണ്ട - പ്രാഞ്ചിയേട്ടൻ - വന്ദേമാതരം💐
( അണിയറ പ്രവർത്തകർ തള്ളിപ്പറഞ്ഞ സിനിമകൾ )
[ https://m.facebook.com/story.php?story_fbid=115774229746078&id=100039405054029 ]
🔹ഉണ്ട😘
ആദ്യ ചിത്രത്തോടു കൂടി പ്രേക്ഷകർക്ക് സുപരിചിതനായ ഒരു സംവിധായകൻ, രണ്ടാം ചിത്രം മെഗാസ്റ്റാറിനെ വെച്ച്. പ്രഖ്യാപിച്ചതു മുതൽ പ്രതീക്ഷ.
റിലീസ് ദിവസം കേട്ട മികച്ച അഭിപ്രായങ്ങൾ.
എന്നിട്ടും തിയേറ്ററിൽ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ആളൊഴിഞ്ഞ കസേരകൾ....
മൂന്നാം വാരത്തിന് ശേഷം മൂന്ന് ഷോകൾ പോലുമില്ലാതെ വാഷഔട്ടിന്റെ വക്കത്ത്..
ശേഷം ഈ സിനിമ ചെയ്തതിലുള്ള കടുത്ത നിരാശ പ്രകടിപ്പിച്ച് സംവിധായകൻ രംഗത്തുവന്നു,,, ആരാധകർ 30 കോടി കളക്ഷൻ ലഭിച്ചു എന്നു പറഞ്ഞ ഈ സിനിമ വെറും എട്ടു കോടി ബഡ്ജറ്റിലാണ് ഒരുക്കിയതെന്ന് സംവിധായകൻ പറയുകയും ഇത്രയും ചെറിയ ബഡ്ജറ്റിൽ വന്നിട്ട് പോലും നിർമ്മാതാവിന് ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന് പറഞ്ഞതും കൂടി കൂട്ടിവായിക്കുമ്പോൾ 30കോടിയുടെ തള്ളൽ യഥാർത്ഥത്തിൽ 10 കോടിക്ക് താഴെയാണ് എന്നത് സാമാന്യബോധമുള്ള പ്രേക്ഷകർ മനസ്സിലാക്കി...
ഇതൊന്നും സിനിമയിലെ അഭിനേതാവിന്റേയോ സിനിമ കാണാതെ പോയ പ്രേക്ഷകന്റേയോ കുഴപ്പമല്ല,
തിയേറ്ററിൽ പോകാതെ ആർപ്പു വിളിക്കുന്ന ആരാധകരും, തട്ടിക്കൂട്ടിയ ഒരു കഥയുണ്ടാക്കി സിനിമ എടുക്കാൻ ചെന്ന സംവിധായകന്റേയും മാത്രം കുഴപ്പമാണ് എന്നാണ് എൻറെ അഭിപ്രായം.
🔹 പ്രാഞ്ചിയേട്ടൻ
ഈ സിനിമയുടെ നിർമാതാവും സംവിധായകനും എഴുത്തുകാരനുമായ ശ്രീ രഞ്ജിത്ത് തന്നെ ഒരു പരിപാടിക്കിടെ പറയുകയുണ്ടായി ക്രിട്ടിക്കലി ഇത്രയും പ്രശംസകൾ ലഭിച്ച പ്രാഞ്ചിയേട്ടൻ ഒരു തിയേറ്റർ ഫ്ലോപ്പ് ആയിരുന്നു എന്ന്... സിനിമ തീയറ്ററിൽ വരികയും തെറ്റില്ലാത്ത അഭിപ്രായം സ്വന്തമാക്കുകയും തുടർന്ന് തീയേറ്ററിൽ നിന്ന് പോവുകയും ശേഷം കുറച്ചു കാലങ്ങൾക്കു ശേഷം വീണ്ടും റീ-റിലീസ് ചെയ്യപ്പെടുകയും അങ്ങനെ 250 ദിവസത്തിൻറെ പോസ്റ്റർ ഒട്ടിക്കുകയും ചെയ്ത സിനിമയാണ് പ്രാഞ്ചിയേട്ടൻ. ഒരാൾ പോലും ഈ സിനിമ പരാജയം ആണെന്ന് പറയില്ല..
എന്നാൽ ഈ സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ രഞ്ജിത്ത് തന്നെ തനിക്ക് നഷ്ടം വരുത്തിയ ഒരു സിനിമയാണെന്നും സിനിമ തിയേറ്റർ പരാജയമായിരുന്നു എന്നും തുറന്നു പറയുകയുണ്ടായി.
🔹 വന്ദേമാതരം👍
കേരള മെഗാസ്റ്റാറും ആക്ഷൻ കിങ് അർജുനും ഒന്നിച്ചു കൊണ്ട് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം. വലിയ പ്രതീക്ഷയോടെ ആയിരുന്നു ഈ സിനിമയെ എല്ലാവരും കാത്തിരുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രാഞ്ചിയേട്ടൻ, ശിക്കാർ, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി ഒരുപറ്റം മികച്ച സിനിമകളുടെ ഒപ്പം റിലീസ് ചെയ്തുകൊണ്ട് കൂടി ആകണം തീയറ്ററിൽ യാതൊരു പ്രതികരണവും സൃഷ്ടിക്കാതെ സിനിമ വലിയൊരു പരാജയമായി.
നേരത്തെ പറഞ്ഞ ആർപ്പു വിളിക്കുന്ന ആരാധകർ പോലും ഈ സിനിമ കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്...
ശേഷം ഈ ചിത്രത്തിൻറെ പരാജയത്തെക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ നിർമ്മാതാവിനോട് ചോദിച്ചപ്പോൾ സിനിമയിലെ അഭിനേതാവായ മമ്മൂട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടും അദ്ദേഹത്തിൻറെ അഹന്തയെ വിമർശിച്ചു കൊണ്ടും ഈ പരാജയം മമ്മൂട്ടിയുടെ പോരായ്മ കൊണ്ടും ആക്ഷൻ ചെയ്യാനാകാത്തത് കൊണ്ടും മാത്രമാണെന്ന് ആ നിർമ്മാതാവ് കുറ്റപ്പെടുത്തി.
മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഒരുക്കിയ ഒരു നിർമാതാവായിരുന്നു അത് എന്നുകൂടി ഓർക്കണം...
*// ഇതുപോലെ സിനിമ വേണ്ടത്ര ( പ്രതീക്ഷിച്ചത്ര ) നിലവാരം കാട്ടാതെ വന്നപ്പോൾ അതിലെ അഭിനേതാവിന്റെ നേരെ പഴിചാരിയ വേറെ സിനിമക്കാരുണ്ടോ????*
പറഞ്ഞുവന്നത് റിലീസിനു മുൻപേ ബ്ലോക്ക്ബസ്റ്റർ ആവുകയും സിനിമ കാണാതെ അഭിപ്രായം എഴുതി പ്രമോട്ട് ചെയ്യുക എന്ന ധാരണയിൽ ആ സിനിമയെയും, താരത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആരാധകരും
കോടികൾ കൂട്ടിപറഞ്ഞ് പോസ്റ്റർ ഡിസൈൻ ചെയ്താൽ ഇന്ന് കിട്ടാവുന്ന ഏറ്റവും വലിയ പ്രമോഷൻ ആണെന്നും, അതുവെച്ച് മിനിമം ഗ്യാരണ്ടിയിൽ സാറ്റലൈറ്റ് റേറ്റ് ഒപ്പിക്കാമെന്നും കരുതി ഇറങ്ങുന്ന കച്ചവടക്കാരന്റെ (നിർമ്മാതാവ്) തന്ത്രങ്ങളും ഒരു പരിധിവരെ മതിയാകാതെ വരുന്നുണ്ട് ഇന്ന് ഈ ഇൻഡസ്ട്രിയിൽ..
അതുകൊണ്ട് തന്നെയാണ് ശരാശരി മാത്രം നിലവാരത്തിലുള്ള ഉണ്ട, വൈറസ്....... തുടങ്ങിയ സിനിമകൾ പ്രമോഷൻ ബൂസ്റ്റിംഗിനപ്പുറം 50 ദിവസം പോലും തികയാതെ തീയേറ്റർ വിടേണ്ടി വന്നതും...
സിനിമ തീയേറ്ററിലെത്തി, അത് പ്രേക്ഷകർ കണ്ട് ഇഷ്ടപ്പെടുകയും, പെടാതിരിക്കുകയും ചെയ്യട്ടെ! സത്യസന്ധമായ അഭിപ്രായങ്ങൾ വരട്ടെ...
നിർമ്മാതാവിന് കിട്ടി എന്നുപറയുന്ന കോടികൾ കാണിച്ചു സിനിമയെ വിലയിരുത്താതിരിക്കട്ടെ.
അത്തരം ചീപ്പ് പ്രമോഷൻ ട്രിക്കുകൾ ഇവിടെ നിന്നും എടുത്തു മാറ്റപെടട്ടെ😊.

No comments: