Search This Blog

Thoughts on sണൽ

725.🔹 ടണൽ

Gnr :- Thriller
Lang :- കൊറിയൻ

പൊതുവേ സീരീസുകൾ കാണാൻ താൽപര്യമില്ല, ആകെ കണ്ടത് ചെർണോബിൽ മാത്രം. അത് കിടു ആയിരുന്നു.

1985 ൽ ആണ് കഥ നടക്കുന്നത്, പൊലീസുകാരനായ നായകൻ , നാട്ടിലെ ഒരു കൊലപാതക പരമ്പര അന്വേഷിക്കുന്നു, എവിടെയും തെളിവില്ല, എന്നാൽ എന്നാൽ തുടർച്ചയായി ശവങ്ങൾ കിട്ടുന്നുമുണ്ട്.
അങ്ങനെ അപ്രതീക്ഷിതമായി ആയി ഒരു ഡെഡ് ബോഡിയുടെ കാലിൻറെ ഉപ്പൂറ്റിയിൽനിന്നും ഒരു മാർക്ക് ശ്രദ്ധിക്കുന്നു. നോക്കുമ്പോൾ കൊലപാതകി നമ്പർ ഇട്ടതാണ്. അങ്ങനെ തുടങ്ങിയ അന്വേഷണം 2017 എന്ന വർഷത്തിലേക്ക് നീളുമ്പോൾ ടൈം ട്രാവലും ഇൻവെസ്റ്റിഗേഷനും കൂടാതെ കഥാപാത്രങ്ങളുടെ ഇമോഷൻസുമെല്ലാമായ് 16 മണിക്കൂർ ദൈർഘ്യമുള്ള ഈ സീരീസ് നല്ലൊരു അനുഭവം നൽകുന്നുണ്ട്.

പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രകടനവും കഥ പറഞ്ഞ രീതിയും തന്നെയാണ് ഈ സിനിമയെ എത്രമേൽ ഇഷ്ട്ടപെടുത്തിയത്.

കൊറിയൻ സിനിമകൾ ഇഷ്ടമുള്ളവർ ടണൽ എന്ന ഈ സീരീസിന്റെ 2 എപ്പിസോഡ് എങ്കിലും കാണാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ മിക്കവാറും നിങ്ങൾ 16 എപ്പിസോഡും കണ്ട് ഒരു രണ്ടാം ഭാഗം കാത്തിരിക്കുക കൂടി ചെയ്യും.

#watchable

*''My Rating : 5/5"*    

No comments: