Search This Blog

Thoughts on🔹" Bodies at Rest "

🔹" ബോഡീസ് അറ്റ് റെസ്റ്റ് "

Gnr :- Thriller
Lang :- ചൈനീസ്

ഒരു ക്രിസ്മസ് രാത്രിയിൽ മൂന്നുപേർ ചേർന്ന് ഒരു മോർച്ചറിയിലേക്ക് അതിക്രമിച്ചു കയറുകയും അവിടെ അപ്പോൾ ഉണ്ടായിരുന്ന ഡോക്ടറിനേയും നഴ്സിനേയും സെക്യൂരിറ്റിയേയും ആക്രമിക്കുകയും ചെയ്യുന്നു .
അവിടെ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന ഒരു സ്ത്രീയുടെ ശവശരീരത്തിലെ തറഞ്ഞു കയറിയ ബുള്ളറ്റായിരുന്നു അവർക്ക് വേണ്ടിയിരുന്നത്.
ഡോക്ടർ അതെടുത്തു കൊടുക്കുകയും ശേഷം സംഭവിക്കുന്ന കാര്യങ്ങളുമാണ് ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ ത്രില്ലടിപ്പിക്കുന്ന ത്രില്ലറായി ഒരുക്കിയിട്ടുള്ളത്.

ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുത്തും വിധമാണ് ചിത്രം ഒരുക്കിയിട്ടുള്ളത്, മികച്ച അവതരണവും പ്രകടനവും ഒപ്പം ഒരു ത്രില്ലറിന് വേണ്ട വേഗതയും ഈ ചിത്രത്തിൽ കാണാൻ സാധിക്കും.

"My Rating : 4/5"

No comments: