Search This Blog

Thoughts on🔹" Shivaji Surathkal "

🔹" ശിവാജി സുറയ്ത്ത്ക്കൽ "

Gnr :- Investigation Thriller  
Lang :- കന്നഡ
കല്യാണം കഴിക്കാത്ത ഒരുകൂട്ടം പുരുഷന്മാർ തുടർച്ചയായ് മരണപ്പെട്ടിരുന്ന രണഗിരി എന്ന നാട്ടിലെ 
കാടുവഴി രാത്രിയാത്രയിൽ മന്ത്രിപുത്രൻ സഞ്ചരിച്ച കാറ് തകരാർ വരുകയും തുടർന്ന് തൊട്ടടുത്ത റിസോർട്ടിൽ റൂം എടുക്കുകയും അടുത്ത ദിവസമായപ്പോഴേക്കും മരണപ്പെടുകയും ചെയ്യുന്നു. ഇത് അന്വേഷിക്കാൻ സർവീസിലെ ഏറ്റവും ബുദ്ധിമാനായ (ഷെർലക് ഹോംസ് എന്ന് വിളിപ്പേരുള്ള) ശിവാജി സുറത്ത്ക്കൽ എത്തുന്നു.

ഭൂരിഭാഗം പേരെയും പോലെ തന്നെ കന്നട സിനിമകളോട് വലിയ താൽപര്യമൊന്നുമില്ല, ഒറ്റനോട്ടത്തിൽ സീരിയൽ ആണെന്ന് തോന്നിപ്പിക്കുന്ന പ്രകടനവും അവതരണവും എന്തിന് കളർഗ്രേഡിംഗ് വരെ ഒരു നല്ല പ്ലോട്ട് നശിപ്പിക്കാൻ ഉതകുന്നതാണ്.
എന്നാൽ ഇവിടെ അതിനുംമുകളിൽ നായകൻ്റെ ഓവർ ആക്ടിംഗ് കൊണ്ട് പ്രേക്ഷകൻ്റെ ക്ഷമ പരീക്ഷിക്കുന്നുംകൂടിയുണ്ട്.

സിനിമയുടെ ആദ്യ രംഗങ്ങളിൽ തന്നെ ആകെത്തുകയിൽ ഉണ്ടാകുന്ന ക്വാളിറ്റി പ്രേക്ഷകന് മനസ്സിലാകും, പിന്നീട് നായകനെ കാണിക്കുമ്പോൾ, അയാളുടെ മാനറിസങ്ങൾ കാണുമ്പോൾ, കണ്ടുപിടുത്തങ്ങൾ കാണുമ്പോൾ , അത് അവതരിപ്പിക്കുന്ന രീതി കാണുമ്പോൾ
എന്നെ സംബന്ധിച്ച് ഒരു കാര്യം തിരിച്ചറിഞ്ഞു. സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും മോശം
ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ശിവാജി സുറയ്ത്ത്ക്കൽ.

"My Rating :- 1/5"

ഈ ചിത്രത്തിൻറെ മലയാളം സബ്ടൈറ്റിൽ അവൈലബിൾ ആണ്. അത് ഉപയോഗിക്കാതെ കണ്ടതുകൊണ്ടാകാം നായകൻ്റെ ചില നായാട്ട് മുഴുവനായ് മനസ്സിലാക്കാൻ പറ്റിയിട്ടില്ല. മലയാളം സബ്ടൈറ്റിൽ ഉപയോഗിച്ച് ഒരുവട്ടം കൂടി കാണാൻ മനസ്സ് അനുവദിക്കുന്നുമില്ല.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

Reco. - #മേൽവിലാസം

No comments: