Thoughts on🔹" ഹൈദി "
🔹" ഹൈദി "
Gnr :- Drama
Lang :- ജർമ്മൻ
മാതാപിതാക്കളുടെ മരണശേഷം അപ്പൂപ്പനൊപ്പം ജീവിക്കാൻ എത്തുന്ന കുട്ടിയാണ് ഹൈദി. എന്നാൽ ആ നാട്ടിലെ എല്ലാവർക്കും പേടിയുള്ള ക്രൂരനായ ആളാണ് അപ്പൂപ്പൻ.
അയാളെ നന്മയിലൂടെ തൊട്ടറിയുന്ന ഹൈദിക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യമാണ് സിനിമ പറയുന്നത്.
ആടുകളെ മേച്ച് മലയിലൂടെ നടക്കുന്ന ഹൈദിയിൽ നിന്ന് കൊട്ടാരത്തിലെത്തുമ്പോൾ സിനിമയ്ക്കൊപ്പം പ്രേക്ഷകനും ഹൈദിയുടെ അതേ അവസ്ഥയിൽ എത്തുന്നുണ്ട്.
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി ഞെട്ടിക്കുന്ന ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്
മികച്ച സിനിമയാണ് ഹൈദി, കണ്ടിരിക്കേണ്ട ചിത്രം.
"My Rating : 4/5"
No comments: