Search This Blog

1408. ഇസ്‌പെടു രാജാവും ഇദയ റാണിയും

🔹 ഇസ്‌പെടു രാജാവും ഇദയ റാണിയും 
Language : തമിഴ് 
ഴോണർ   : Drama 

 ചെറിയ പ്രായത്തിലെ അമ്മയെ നഷ്ടപ്പെട്ട, അതിന്റെ   ട്രോമകൾ കൊണ്ട്  frustrated ആയ ദേഷ്യക്കാരനായ, ഗൗതം....
വിവാഹനിശ്ചയം കഴിഞ്ഞ കാശുകാരിയായ താര ...

തീർത്തും വ്യത്യസ്ത ജീവിതരീതിയിലൂടെ പോകുന്ന രണ്ടുപേർ....

ഇരുവരുടെയും  കണ്ടുമുട്ടലും തുടർന്ന് സംഭവിക്കുന്ന പ്രണയവും അത് പിന്നീട് രണ്ടുപേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കാര്യങ്ങളുമാണ് 
ഇസ്‌പെടു രാജാവും ഇദയ റാണിയും എന്ന ഈ തമിഴ് റൊമാന്റിക് ഡ്രാമാ ചിത്രം പറയുന്നത്.

ഒരുപാട് കണ്ടുമടുത്ത കഥാപാത്രങ്ങളും പശ്ചാത്തലവും തന്നെയാണ് ഇവിടെയും കാണാനുള്ളത്.  

 എന്നാൽ അതു നല്ല വൃത്തിയിൽ പറഞ്ഞുവെച്ചിട്ടുണ്ട് എന്നതാണ് സിനിമയുടെ പോസിറ്റീവ്.

 നായകന്റെ ആറ്റിറ്റ്യൂഡും ഹീറോയിസവും, നല്ലൊരു പാട്ടും ഒക്കെയായി ഒരു ജോളി മൂഡിൽ വൺ ടൈം വാച്ചബിൾ ആയി കണ്ടു തീർക്കാൻ സാധിക്കുന്ന ഈ സിനിമ ഒരു പക്കാ പോപ്കോൺ എന്റർടെയ്നറാണ്.

 ഹരീഷ് കല്യാൺ നായകനായ് 2019ൽ പുറത്തിറങ്ങി ഈ ചിത്രത്തിൽ നായികയായി എത്തിയത് ശില്പ മഞ്ജുനാഥ് ആണ്. പുള്ളിക്കാരിയുടെ പെർഫോമൻസും ഡയലോഗ് ഡെലിവറിയും  സൗണ്ടും ഒക്കെ ഒരു ഫ്രഷ്‌നെസ്സ് ഉടനീളം നൽകുന്നുണ്ട്.

 ഫേസ്ബുക്കിൽ കണ്ട ഒരു വീഡിയോ വഴിയാണ് ഈ സിനിമ hotstarൽ കാണാൻ തീരുമാനിച്ചത്... പടത്തിന്റെ അലമ്പ് പേര്  കാരണം ഈ പടം കാണാതെ മാറ്റിവെച്ചവരുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കൂ...

 സമയ നഷ്ടമാവാൻ സാധ്യതയില്ല.

MY RATING - 2.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക..
-YaduEZr 

NEXT - APEX

No comments: