Search This Blog

1409. അപെക്സ്

🔹1409.  അപെക്സ് 
Language : ഇംഗ്ലീഷ്
ഴോണർ   : സർവ്വൈവൽ ത്രില്ലർ

 തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന് മാനസികമായി നേരിട്ട് കൊണ്ടിരിക്കുന്ന വിഷമങ്ങളെ തരണം ചെയ്യാൻ, സാക്ഷ എന്ന കഥാ നായിക ആസ്ട്രേലിയയിലെ ഒരു ഉൾക്കാട്ടിലേക്ക് ഹൈക്കിംഗിന് പോകുന്നു...

 ട്രക്കിങ്ങും അഡ്വഞ്ചേഴ്സും ഇഷ്ടപ്പെടുന്ന സാക്ഷയ്ക്ക് യാത്രാമധ്യേ കാഴ്ചയിൽ മാന്യനെന്ന്  തോന്നിപ്പിക്കുന്ന BEN എന്ന സുഹൃത്തിനെ ലഭിക്കുന്നു...

 എന്നാൽ,

 അവിടം തൊട്ട് കാര്യങ്ങൾ മാറുകയാണ്.

 ആ ഉൾക്കാട്ടിൽ  പിന്നീടങ്ങോട്ട് നടക്കുന്ന ജീവൻ മരണ പോരാട്ടത്തിന്റെ കഥയാണ് APEX എന്ന ഈ ചിത്രം പറയുന്നത്.

 ഈ ജോണറിലെ സ്ഥിരം പരിപാടികളൊക്കെ തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുക, എന്നാൽ അതിനെ നല്ല പെർഫോമൻസുകളും സൗണ്ടും വിഷ്വലും അടക്കം നല്ല ടെക്നിക്കൽ കോളിറ്റി കൊണ്ടും പാക്ക് ചെയ്തെടുത്ത് പറഞ്ഞ ഈ സിനിമ സർവൈവൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക്  ഉറപ്പയും നല്ലൊരു അനുഭവമായിരിക്കും.

 അതല്ലാത്തവർക്ക് നേരംപോക്കിന് കണ്ടു മറക്കാൻ സാധിക്കുന്ന ഒരു സാധാരണ ത്രില്ലറും.

#MY_RATING - 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക..
-YaduEZr 

NEXT - APEX

No comments: