1410. മേയാദ മാൻ
🔹.മേയാദ മാൻ
Language : തമിഴ്
ഴോണർ : ROMANTIC DRAMA
വൈഭവ റെഡി, പ്രിയ ഭവനി ശങ്കർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കി രത്നകുമാർ എഴുതി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് മേയാദ മാൻ.
വർഷങ്ങളായി താൻ സ്നേഹിക്കുന്ന, മധുമിത എന്ന പെൺകുട്ടിയോട് ഇതുവരെ ആ പ്രണയം തുറന്നു പറയാൻ സാധികാത്ത മുരളി, ഒടുവിൽ മധുമിതയുടെ വിവാഹ നിശ്ചയ ദിവസം ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു...
ഇതറിഞ്ഞ മുരളിയുടെ സുഹൃത്തുക്കൾ മധുമിതയോട് സംസാരിക്കുന്നതും, ആത്മഹത്യാശ്രമം തടയുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമ പറയുന്നത്.
നായകന്റെ പ്രണയത്തോടൊപ്പം തന്നെ, അല്ലെങ്കിൽ അതിനും മുകളിൽ ശക്തമായി മറ്റൊരു പ്രണയം കൂടി പറയുന്ന ഈ സിനിമ,
പ്രണയത്തെ യാഥാർത്ഥ്യബോധത്തോടെ കാണിക്കുന്ന, കോമഡിയും ഇമോഷണൽ രംഗങ്ങളും മികച്ച രീതിയിൽ ബാലൻസ് ചെയ്ത സ്വാഭാവികമായ സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ റിയലിസ്റ്റിക് ആയ പെരുമാറ്റവും ആദ്യവസാനം കാണാൻ സാധിക്കുന്ന ചുരുക്കം തമിഴ് സിനിമകളിലൊന്നാണ്.
കഥയോട് ഇഴ ചേർന്ന് നിൽക്കുന്ന പാട്ടുകളും സിനിമ അർഹിക്കുന്ന സിനിമാട്ടോഗ്രാഫിയും വൈഭവിന്റെയും പ്രിയയുടെയും നല്ല പെർഫോമൻസുകളും മേയാദമാൻ എന്ന ഈ ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങളാണ്.
ഓരോ രംഗവും അനാവശ്യമായി വലിച്ചു നീട്ടിയ ഒരാഖ്യാനം പോരായ്മയായി പറയാം എങ്കിലും, സിനിമ നൽകുന്ന ആസ്വാദനത്തെ അത് കാര്യമായി ബാധിക്കുന്നില്ല.
ഈ ചിത്രം എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുമോ എന്നറിയില്ല,,, എന്നിരുന്നാൽ പോലും ഒരു മോശമനുഭവം ആകാൻ ഒരിക്കലും സാധ്യതയില്ല.
MY RATING - 3/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - കറുപ്പ്
No comments: