1411. കറുപ്പ്
🔹1411. കറുപ്പ്
Language : തമിഴ്
ഴോണർ : മാസ്സ് ആക്ഷൻ
കാശും അധികാരവും ഭരിക്കുന്ന ഒരു കോടതി... അവിടെ നീതി ലഭിക്കാത്ത കുറച്ചധികം പേർ. നമ്മുടെ ലീഗൽ സിസ്റ്റത്തിന്റെ പോരായ്മകൾ കാണിച്ചു തുടങ്ങുന്ന സിനിമയിലേക്ക് കറുപ്പ് സ്വാമി എന്ന ദൈവം എത്തുന്നു....
ഒരു ദൈവത്തെ മനുഷ്യനായ വില്ലൻ വെല്ലുവിളിക്കുന്നു...
തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളെ മാസ് മസാല പരിപാടിയിൽ ചേർത്ത് ലോജിക്കിനെ ആറ്റിലെറിഞ്ഞ് രണ്ടര മണിക്കൂറിൽ ഒച്ചപ്പാടും ബഹളവുമായി പറഞ്ഞുവെച്ച സിനിമയാണ് കറുപ്പ്.
ഈ സിനിമയുടെ സകല പോരായ്മകൾക്കിടയിലും, രണ്ടുപേരുകൾ പോസിറ്റീവ് ആവുന്നുണ്ട്.
സൂര്യ & സായി ആഭ്യങ്കർ
സൂര്യയെ പോലൊരു ആക്ടർക്ക് അഭിനയിച്ചു തകർക്കാനുള്ള കഥാപാത്രം ഒന്നുമല്ല കറുപ്പ് സ്വാമി, എന്നാൽ ഏറെക്കാലത്തിനുശേഷം പുള്ളിയിലെ സ്വാഗ്ഗ് ഗംഭീരമായി വർക്ക് ഔട്ട് ആക്കിയ സിനിമയാണ് കറുപ്പ്.
സിങ്കം ആദ്യഭാഗത്തിനും അഞ്ചാനും ഒക്കെ ശേഷം പുള്ളിയെ ഇത്ര എനർജറ്റിക്കായി കണ്ട സിനിമ വേറെയില്ല.
രണ്ടാമത്തെ പേര് സായി, ഈ ജോണർ സിനിമ എന്ത് അർഹിച്ചോ, അതിനും മുകളിൽ പുള്ളി ഡെലിവർ ചെയ്തിട്ടുണ്ട്.
പല അലമ്പ് സീനുകളും കാണാൻ കൊള്ളാവുന്ന രീതിയിൽ ആക്കി മാറ്റിയത് സായിയാണ്.
ഇനി സിനിമയുടെ പോരായ്മകൾ നോക്കുമ്പോൾ, നല്ലൊരു ആദ്യപകുതിയെ എഴുത്തുകൊണ്ട് തകർത്ത രണ്ടാം പകുതിയാണ് പ്രധാന വില്ലൻ. ഒരുപക്ഷേ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ സിനിമ കുറെ കൂടി നന്നാക്കാമായിരുന്നു.
പിന്നെ, തൃഷയുടെ അലമ്പ് പെർഫോമൻസ്... ചിലയിടങ്ങളിലെ vfx വർക്കുകൾ, കളർടോൺ, ടെയിൽഎന്റ്.... എന്നിങ്ങനെ പോരായ്മകളുടെ കോളം നോക്കുമ്പോൾ ഒരുപാട് കാണാൻ സാധിക്കും.
ആർ ജെ ബാലാജി, സംവിധാനം ചെയ്ത ഈ സിനിമയിൽ പുള്ളി തന്നെയാണ് പ്രധാന വില്ലൻ കഥാപാത്രമായ ബേബി കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
പേഴ്സണലി പുള്ളിയുടെ പെർഫോമൻസും കഥാപാത്രവും എനിക്കിഷ്ടപ്പെട്ടു. അത് പുള്ളി ചെയ്തതുകൊണ്ട് ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായിട്ടുമുണ്ട്.
ഇന്ദ്രൻസ്, അനഘ രവി എന്നിവർ ഭാഗമാകുന്ന ആദ്യഭാഗങ്ങൾ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് ഗംഭീരമായി എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇരുവരുടെയും പെർഫോമൻസും നന്നായിരുന്നു.
ഏറെക്കാലത്തിനുശേഷം സൂര്യയുടെ തരക്കേടില്ലാത്ത ഒരു സിനിമ കണ്ടു. അതിൽപരം ഒന്നും തന്നെ എടുത്തു പറയാൻ ഇല്ലാത്ത ഒരു സിനിമ.
MY RATING - 2/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - വാസിർ
No comments: