Search This Blog

Thought on മറഡോണ

🔹608. മറഡോണ

Gnr :-  Feel good Thriller
Lang :- മലയാളം 2018

സമീപക്കാലത്തേ മികച്ചൊരു ആക്ഷൻ രംഗം കാണണോ?
ടൊവിനോയുടെ വേറിട്ട പ്രകടനം കാണണോ?
ടിക്കറ്റെടുത്ത് മറഡോണ കാണൂ..... മറ്റൊന്നും പ്രതീക്ഷിക്കാതെ തന്നെ മറഡോണ കാണൂ.

"My Rating :- 2.5/5"

-Yadu EZr

യുവനിരയിലെ മികച്ച നടനായ ടൊവിനോ നായകനായ് ഇന്നലെ പുറത്തിറങ്ങിയ ചിത്രമാണ് മറഡോണ.
പേരിലെ കൗതുകം മുതൽ ഇന്നലെ പുറത്തിറങ്ങിയ രണ്ടാം തീസർ വരെ പ്രതീക്ഷ നൽകിയ ചിത്രമാണിത്.
ട്രൈയ്ലറും പോസ്റ്ററും പാട്ടും നൽകിയ ആകാംഷയെ അസ്ഥാനത്താക്കിയ കാഴ്ച്ചകൂടിയാണ് എനിക്ക് മറഡോണ.
 ചടുലവേഗമായ ത്രില്ലിംഗ് രംഗങ്ങളാൽ തീർത്ത പ്രണയ ചിത്രം എന്നു തോന്നിപ്പിച്ച ഈ ചിത്രം പക്ഷേ നിരാശപ്പെടുത്തി.

മറഡോണ , സുധി...
സുഹൃത്തുക്കളായ ഇവർ ചെന്നുപ്പെട്ട വലിയൊരു അപകടം. അത് മറികടക്കാനുള്ള അവരുടെ ശ്രമം, കൂടെ കൂട്ടിന് പ്രണയവും പ്രതികാരവും.
എന്നിരുന്നാലും വേഗത കുറഞ്ഞ ആഖ്യാനത്താൽ ഭംഗി നഷ്ട്ടപ്പെടുത്തുന്നു ഈ ചിത്രം.

ക്രിമിനലായ നായകൻ, ചെറിയ കുട്ടികളെ പോലും ദ്രോഹിക്കുന്നവൻ, പ്രേമം വേണോ കാമം വേണോ എന്ന് ടോസിട്ടു നോക്കുന്ന തെമ്മാടി കഥാപാത്രം. എന്നിരുന്നാലും ക്ലൈമാക്സിൽ നല്ലവനാകുന്ന ഉണ്ണിയെ ഇതിലും പിന്തുടരുന്നു. അതു തന്നെയാണ് കഥാഗതിയിൽ മടുപ്പിക്കുന്നതും.

കഥാപാത്ര നിർമ്മിതിയിലും അവതരണത്തിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും രണ്ടാം പാതിയിൽ കണ്ടു മടുത്ത ക്ലീഷേകളാൽ മടുപ്പിയ്ക്കുന്നുമുണ്ട് മറഡോണ.
മികച്ച എഡിറ്റിംഗും സൗണ്ട് ഡിസൈനിംഗും ടൊവിനോയുടെ പ്രകടനവും കാഴ്ച്ചയിൽ ഇഷ്ട്ടപ്പെടുത്തും. ചിത്രത്തിലുള്ള രണ്ട് ആക്ഷൻ രംഗങ്ങളും "കാതലെ" എന്നു തുടങ്ങുന്ന ഗാനവും കണ്ണിനും കാതിനും തൃപ്ത്തി നൽകും.

ടൊവിനോയെ കൂടാതെ ചെമ്പൻ വിനോദ്, ടിറ്റോ, ശരണ്യ, ലിയോണ തുടങ്ങിയവരും വേഷമിട്ട ഈ ചിത്രം പോരായ്മകളൊത്തിരി തോന്നിയെങ്കിലും ആകെ തുകയിൽ ഒരു തവണ കണ്ടിറക്കാം.

LastworD

ഓരോ ചിത്രങ്ങൾക്ക് ശേഷവും ടൊവിനൊ ഒരുപാട് ഉയരുന്നുണ്ട്. മിനിമം ഗ്യാരണ്ടി ചിത്രങ്ങൾ പ്രതീക്ഷയാണ്.

"My Rating :- 2.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next 》》ഒരു പഴയ ബോംബ്കഥ

No comments: