Search This Blog

Thought on ഒരു പഴയ ബോംബ്കഥ

🔹609. ഒരു പഴയ ബോംബ്കഥ

Gnr :-  കോമഡി
Lang :- മലയാളം 2018

ഒരു പഴയ ബോംബ്കഥ-
പഴയതെന്ന് പറഞ്ഞാൽ ഒത്തിരി പഴയത്. സ്വതാൽപര്യാർത്ഥം കാണാൻ ശ്രമിക്കുക. പഴകി പുളിച്ച ബോംബ് കഥ കണ്ട് തീർത്തത് കൊടുത്ത കാശിനോടുള്ള കൂറുകാരണം മാത്രം.

"My Rating :- 1/5"

-Yadu EZr

ഹിറ്റ്മേക്കർ ഷാഫി ഈ അടുത്തക്കാലത്ത് ഒരുക്കികൂട്ടിയ കോമഡി വധങ്ങളുടെ ലിസ്റ്റിൽ അവസാനത്തേത് ആണ് ഈ തട്ടികൂട്ട് ചിത്രം. വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്, ഷെർലക്ക് ടോംസ് തുടങ്ങി അറുബോറൻ ചിത്രങ്ങളുടെ നിരയിലേക്ക് ഒന്നുകൂടെ.
2 കണ്ട്രീസ് എന്ന കൊള്ളാവുന്ന കോമഡി ചിത്രം ഒഴിച്ച് നിർത്തിയാൽ നിലവാരമില്ലാത്ത സ്ക്രിപ്റ്റ് സെലക്ഷനും മടുപ്പൻ അവതരണത്താലും ഷാഫി ചിത്രങ്ങൾ ഓർക്കാനിഷ്ട്ടപ്പെടാത്തവയാകുന്നുണ്ട്. കല്യാണരാമൻ, പുലിവാൽക്കല്യാണം, മായാവി, തൊമ്മനും മക്കളും, ചോക്ലേറ്റ് തുടങ്ങി എക്കാലത്തേയും മികച്ച വിജയചിത്രങ്ങളുടെ സംവിധായകന്റെ അധഃപതനമാണോ ഈ ബോംബ് കഥ.

ശ്രീകുട്ടൻ , ഭവ്യൻ എന്നീ ആത്മ സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒന്നര എന്നു വിളിപ്പേരുള്ള ഭവ്യനായ് കണാരനും വികലാംഗനായ ഒന്നര ശ്രീക്കുട്ടനായ് ബിബിനും വേഷമിട്ട ഈ ചിത്രം
ഒരു മാവോയിസ്റ്റ് വേട്ടയോടെ കഥ ആരംഭിക്കുന്നു. ശേഷം ഗ്രാമവും നന്മയിൽ ഗോപാലനായ നായകനും ഉടക്കി പ്രേമവും കരുത്തുറ്റ ചൂടൻ പോലീസും ഏറ്റുമുട്ടലും ബോംബ് നിർമ്മാണവും തുടങ്ങി തലവേദന ബാക്കിയാക്കുന്ന സ്ക്രിപ്റ്റും കട്ടപ്പനയിലെ ഋത്വിക്ക്റോഷന്റെ കഥാഗതിയും പലയിടത്തും ഒളിഞ്ഞും പതുങ്ങിയും കട്ടപ്പന കൂട്ടികലർത്തിയുള്ള അവതരണവും ചിരി വരാത്ത നർമ്മവും സാരോപദ്ദേശവുമെല്ലാം സാധാരണ പ്രേക്ഷകനെന്ന നിലയിൽ എന്നെ ബോറടിപ്പിച്ചിരുത്തി.

ബിബിൻ തന്റെ ആദ്യ ചിത്രത്തിലെ പ്രകടനം മികച്ചതാക്കി."ഹലേ.. ഹലാ" എന്ന പാട്ടിലെ ഡാൻസും നന്നായിരുന്നു. ഹരീഷ് കണാരനും കൊള്ളാം. ഒരു പരിധി വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ഹരീഷിന് സാധിക്കുന്നുണ്ട്.
ഇവരെ കൂടാതെ
വിജയരാഘവൻ, പ്രയാഗ, ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഹരിശ്രീ അശോകൻ, കുളപ്പുള്ളി ലീല തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൽ ഷാജോണിന്റെ പോലീസ് വേഷം മികച്ചതായിരുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ബിഗ് B രംഗങ്ങൾ കണ്ട് ചിരിയാണോ അതോ  സഹതാപമാണോ തോന്നുക എന്നത് കാഴ്ച്ചക്കാരന്റെ അഭിപ്രായത്തിന് വിടാം.

ലോജിക്ക് നോക്കുന്നില്ല, തമാശയുടെ മേന്മയും അളക്കുന്നില്ല. എന്നിരുന്നാലും എന്താണ് ഈ ചിത്രത്തിലെ കഥ.
എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്.

LastworD

പ്രത്യേകിച്ച് നല്ലതൊന്നും പറയാൻ തോന്നാത്ത തീരെ ഇഷ്ട്ടപ്പെടാത്ത ചിത്രം.
ഇതാണെനിയ്ക്ക് ഈ ബോംബ്കഥ.

"My Rating :- 1/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr?

next 》》Sathaan slaves (Indonesian)

No comments: