Search This Blog

Thoughts on കാമുകി

🔹616. കാമുകി

Gnr :- ???
Lang :- മലയാളം 2018

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും നേരംപോക്കിന് കണ്ട് തുടങ്ങി 3 ദിവസം കൊണ്ട് കണ്ട് തീർത്ത ദുരന്ത ചിത്രം.

"My Rating :- .5/5"

[ profile Link:- https://www.facebook.com/yaduezr ]
-Yadu EZr

മോഹൻലാൽ, റോസാപ്പൂ, പരോൾ എന്നീ സമീപകാലത്ത് എന്നെ നോക്കി കൊഞ്ഞനം കുത്തിയ വീഡിയോ സൃഷ്ട്ടികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒന്നിനും കൊള്ളാത്ത നാലാംകിട സിനിമയാണ് "കാമുകി".

ഇതിഹാസ എന്ന കൊള്ളാവുന്ന ചിത്രവും സ്റ്റൈൽ എന്ന ശരാശരിയ്ക്കും താഴെ നിൽക്കുന്ന തട്ടിക്കൂട്ട് ചിത്രവും ഒരുക്കിയ
'ബിനു S' മൂന്നാം തവണ സംവിധായകന്റെ തൊപ്പിയണിഞ്ഞ ഈ ചിത്രം അറുബോറൻ തിരക്കഥയുടെ വികലമായ ആവതരണമാണ് രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ പറഞ്ഞെടുത്തിട്ടുള്ളത്.

'അപർണ്ണ ബാലമുരളി' അവതരിപ്പിച്ച അച്ചാമ വർഗ്ഗീസ് എന്ന നായികയിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്.
വലിയ മുലകൾ ഇല്ലാത്തതിനാൽ ദു:ഖിച്ച് നിൽക്കുന്ന ഈ നായികയിൽ നിന്ന് ആരംഭിക്കുന്ന കഥനകഥ പിന്നീട് ഏച്ച് കെട്ടലിന്റെ പരസഹായത്താൽ ആ ദു:ഖം തീർത്ത് കോളേജ് പശ്ചാത്തലത്തിലേക്ക് പ്രേക്ഷകനെ കൈ പിടിച്ച് കൊണ്ട് പോകുന്നു,
മാറിടത്തിലേക്ക് നോക്കി ദാരിദ്ര്യം എന്ന് പറയുന്ന രംഗമെല്ലാം കണ്ടറിയേണ്ടത് തന്നെയാണ്.
(ആദ്യത്തേ അര മണിക്കൂറിൽ സ്ത്രീ വിരുദ്ധരംഗങ്ങളുടെ അമ്പു പെരുന്നാളാണ് കാമുകി നൽകുന്നത്.)

സിനിമാക്കാര് വീട്ടിൽ ചെന്ന് ഓസിന് നായകനാക്കിയ 'അസ്ക്കർ അലി'
മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ അതി ദാരുണമായ് ഹരി എന്ന അന്ധനായ  നായക കഥാപാത്രത്തേ അവതരിപ്പിച്ചു.
പതിവ് പോലെ എല്ലാം തികഞ്ഞ ഫിലോസഫി പറയുന്ന എല്ലാവരുടേയും കണ്ണിലുണ്ണിയായ നായകൻ, അന്ധനാണെങ്കിലും ചില അപൂർവ്വ സമയങ്ങളിൽ അയാൾക്ക് ഉൾകാഴ്ച്ച ലഭിക്കുന്നുണ്ട്.
(കണ്ടറിയേണ്ട രംഗങ്ങൾ)

ഹരിയേ പ്രേമിക്കുന്ന അച്ചാമ, നിരസിക്കുന്ന ഹരി, ക്ലൈമാക്സിലെ അറുബോറത്തരം. ഇതാണ് 80 കളിലെ തട്ടിക്കൂട്ട് തെലുങ്ക് ചിത്രങ്ങളുടെ ക്വാളിറ്റി പോലും അവകാശപ്പെടാനില്ലാത്ത കാമുകി പറഞ്ഞ് വെക്കുന്നത്,
പുട്ടിന് പീര എന്ന പോലെ എന്തിനോ വന്ന് പോകുന്ന ശോഷിച്ച കുറേ കഥാപാത്രങ്ങളും,

ചായാഗ്രഹണവും കളറിംഗും ജോണറിനോട് അടുത്തപ്പോൾ ബാക്കി എല്ലാവരും ഈ കലയോട് തന്നെ അകന്ന് നിൽക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്.

നല്ലത് എന്ന് പറയാൻ ഒന്നും തന്നെയില്ലാത്ത ഈ ചിത്രം എന്നിലെ പ്രേക്ഷകനെ പൂർണമായും നിരാശപ്പെടുത്തി.

Last worD

ഇത്തരം ചവർപ്പുള്ള ചവറുകൾ സെൻസർ ബോർഡിൽ നിന്നു തന്നെ അലസിപ്പിക്കേണ്ടതാണെന്നാണ് എന്റെ പക്ഷം.

"My Rating :- .5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next 》》Kita Kita (Philippine)

No comments: