Thoughts on രണം Detroit Crossing
🔹619. രണം Detroit Crossing
Gnr :- Emotional Thriller
Lang :- മലയാളം 2018
Lang :- മലയാളം 2018
No tears for the dead എന്നൊരു കൊറിയൻ ചിത്രമുണ്ട്. എന്റെ Fav ലിസ്റ്റിൽ ഉൾപ്പെട്ട ഒരു കൊറിയൻ
ഇമോഷണൽ ത്രില്ലർ.
മകളുടെ മരണത്തിന് ശേഷം മരിച്ച് ജീവിയ്ക്കുന്ന അമ്മയും, അവർക്ക് പുതുജീവിതം നൽകി കൊണ്ട് ചെയ്ത തെറ്റിന് പശ്ചാത്താപവുമായ് ആ മരണത്തിന് കാരണക്കാരനായ വ്യക്തിയും തമ്മിലുള്ളൊരു കഥ.
ഞാൻ കണ്ട ഏറ്റവും പെർഫെക്റ്റ് ഇമോഷണൽ ത്രില്ലറുകളിൽ ഒന്ന്...
കഥാഗതിയിൽ ഈ കൊറിയൻ ചിത്രത്തിന്റെ ഓരം പറ്റിയാണ് രണം കഥ പറയുന്നത്.

(//നേർപകർപ്പോ ഈച്ചകോപ്പി രംഗങ്ങളോ ഇല്ലാതെ ആശയത്തിലെ ബന്ധം മാത്രം)
"My Rating :- 4/5"
- Yadu EZr
" ഇവിടെ" എന്ന മടുപ്പൻ ചിത്രവും
" ആദം ജോൺ" എന്ന പാതിവെന്ത സാമ്പാറും ആദ്യ ദിവസം ടിക്കറ്റെടുത്തപ്പോൾ അന്ന് ഞാൻ പ്രതീക്ഷിച്ച സിനിമാനുഭവം ഇന്ന്
രണം നൽകി.
ആദ്യ രംഗങ്ങൾ ഒരു ശ്യാമപ്രസാദ് ടച്ച് തോന്നിപ്പിച്ചെങ്കിലും ബോറടിപ്പിയ്ക്കാത്ത ആദ്യ പകുതിയും വേഗതയുള്ള രണ്ടാം പകുതിയും രണത്തേ കൂടുതൽ ഇഷ്ട്ടപ്പെടുത്തി.

കഥാപാത്ര സൃഷ്ട്ടിയിൽ അതിഭാവുകത്വമില്ലാതെ, അനാവശ്യ രംഗങ്ങളുടെ കടന്നുകയറ്റമില്ലാതെ, ഇംഗ്ലീഷിന്റെ അതിപ്രസരമില്ലാതെ, പറയാനുദ്ധേശിച്ച കഥയിൽ വിട്ടുവീഴ്ച്ചയില്ലാതെ മികച്ച ഒരുപിടി ടെക്നീഷ്യൻമാരെ വേണ്ടവിധം ഉപയോഗപ്പെടുത്തിയ സമീപക്കാലത്തേ വലിയ ചിത്രമാണ് രണം.
നിർമ്മൽ സഹദേവ് എന്ന നവാഗത സംവിധായകന്റെ മിന്നുന്ന സംവിധാനമികവ് അടിവരയിട്ട ഈ ചിത്രം പൃഥ്വിരാജ്, നന്ദു എന്നിവരുടെ പ്രകടനവും റഹ്മാന്റെ വില്ലൻ ക്യാരക്റ്ററും ചിത്രത്തോട് അടുത്ത് നിന്നു.
ഇഷ തൽവാറിന് ഈ ചിത്രത്തിലെ സീമ എന്ന വേഷം ചലഞ്ചിംഗ് റോളായിരുന്നു. കൊള്ളാവുന്ന രീതിയിൽ ഇഷ അത് ചെയ്തെടുത്തു.

മറ്റു വഴികളില്ലാതെ ഡ്രഗ്ഗ് ഡീലിംഗ്സും വയലൻസുമായ് ജീവിച്ചിരുന്ന ആദി എല്ലാം അവസാനിപ്പിച്ച് പുതിയ ജീവിതം ആഗ്രഹിക്കുന്നു. കുറ്റകൃത്യങ്ങൾ ഭരിച്ചിരുന്ന
ഡെട്രോയിറ്റ് നഗരവും ഇമോഷണലി പിന്തുടരുന്ന ബാല്യ ഓർമ്മകളെയും അവസാനിപ്പിച്ച് പുതിയ ജീവിതം സുഖമമായിരുന്നില്ല. എന്നിരുന്നാലും ആ സാഹസത്തിന് തയ്യാറെടുത്ത ആദി തന്നെ വേട്ടയാടുന്നവരാൽ വീണ്ടും കളത്തിലിറങ്ങുന്നു. മരണക്കളിയിലും അയാൾ നെഞ്ചോട് ചേർക്കുന്നത് ബന്ധങ്ങളെയാണ്.
ഭാസ്ക്കരേട്ടൻ എന്ന നന്ദു അവതരിപ്പിച്ച വേഷവും ആദിയും തമ്മിലുള്ള അവസാന സംഭാഷണങ്ങൾ ചിത്രത്തിലെ മികച്ച രംഗങ്ങളിൽ ഒന്നാണ്.
കൂടാതെ ഫൈറ്റ് രംഗങ്ങളും അവസാന അരമണിക്കൂറും ആരെയും ഇഷ്ട്ടപ്പെടുത്തും.

എഡിറ്റിംഗ് മികവ് എടുത്ത് പറയേണ്ട ഒരു ചിത്രം കൂടിയാണിത്. അത്രയ്ക്ക് മികച്ചതായിരുന്നു ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗ്.
സ്ലോ പേസിൽ സഞ്ചരിയ്ക്കുന്ന ഈ ചിത്രം ബോറടിപ്പിയ്ക്കാതെ എൻഗേജിംഗ് നിലനിർത്തി മുന്നോട്ട് പോയതിൽ
എഡിറ്റിംഗിനോടൊപ്പം പശ്ചാത്തലസംഗീതവും ചായാഗ്രഹണവും കളറിംഗും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ടെക്നിക്കലി സൗണ്ട് ആയ, കഥ ആവശ്യപ്പെട്ട വിഷ്വൽ ട്രീറ്റ് നൽകിയ, ആഖ്യാനത്തിൽ പുതിയ താളം പരീക്ഷിച്ച, ജോണറിനോട് നീതി പുലർത്തിയ കാണേണ്ട ചിത്രമാണ് രണം.
Last worD
കൂടെ യ്ക്ക് ശേഷം
"ഇഹ് ഇഹ്'' പൂർണ്ണമായും ഒഴിവാക്കികൊണ്ടുള്ള പൃഥ്വിരാജ് സിനിമ.
ഇതും ഒരർത്ഥത്തിൽ ട്രോളന്മാരുടെ വിജയം തന്നെയാണേ....

#രണം #മികച്ച_സിനിമാനുഭവം
"My Rating :- 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
- @YaduEzr
next 》》Searching (Korean)

No comments: