Thoughts on തീവണ്ടി
🔹620. തീവണ്ടി
- ( Disappointed )
Gnr :- Comedy Drama
Lang :- മലയാളം 2018
"My Rating :- 2/5"
രണ്ട് ദിവസം തിയേറ്ററിൽ പോയിട്ട് ടിക്കറ്റ് കിട്ടാതെ മടങ്ങുകയും ശേഷം ബുക്കിങ് ചെയ്ത് ഇന്ന് ഫസ്റ്റ് ഷോ കാണുകയും ചെയ്ത കോമഡി എന്റർടൈനറാണ് തീവണ്ടി.
മലയാളി പ്രേക്ഷകരുടെ അധഃപതനമാണോ അതോ ടൊവിനോയുടെ പ്രേക്ഷകപ്രീതിയാണോ
അലസമായ വിരസമായ ഈ ശരാശരി ചിത്രം ഇങ്ങനെ കൊണ്ടാടുന്നതെന്ന് മനസ്സിലായില്ല. ഹൗസ്ഫുൾ ഷോസുമായ് തിയേറ്ററിൽ പ്രേക്ഷകരേയും കീഴടക്കി തീവണ്ടി വിജയം തീർക്കുമ്പോൾ ടിക്കറ്റ് കിട്ടാതെ അടുത്ത ഓപ്ഷൻ "രണം" തിരഞ്ഞെടുക്കുന്നവരോട്.... നിങ്ങൾ ഭാഗ്യവാന്മാരാണ്.
കാരണം നാളെ വാഴ്ത്തപ്പെടാൻ പോകുന്ന മികച്ചൊരു സൃഷ്ട്ടിയാണ് നിങ്ങൾ കാണാൻ പോകുന്നത്.
[ https://www.facebook.com/yaduezr ]
-Yadu EZr
ബിനീഷ് സാധാരണ കുടുംബത്തിലെ അലസനായ ചെറുപ്പക്കാരൻ, മുലപ്പാലിനും മുൻപ് സിഗരറ്റ് പുകയുടെ രുചിയറിഞ്ഞ ബാല്യവും പിന്നീട് ആ പുക ബിനീഷിന്റെ ജീവശ്വാസമാകുന്നതും അതുവഴി മാറുന്ന ജീവിതവും രസചരടിൽ തീർത്ത് ഒരുക്കിയെടുത്ത ചിത്രമാണ് തീവണ്ടി.
ഒരു ചെയിൻസ്മോക്കറുടെ ശരീരപ്രകൃതവും ടൊവിനോയുടെ പ്രകടനമികവും കഥയെ പ്രേക്ഷകനോട് അടുപ്പിയ്ക്കാൻ സഹായിക്കുന്നുണ്ട്.
എന്നിരുന്നാലും എങ്ങുമെത്താതെ പോകുന്ന അവതരണത്താലും വേഗത കൈവരിയ്ക്കാതെ വലിച്ച് നീട്ടിയ രണ്ടാം പാതിയും എന്നിലെ പ്രേക്ഷകനെ നിരാശപ്പെടുത്തി.
നായികയുടെ ലിപ്സിങ്ക് മുതൽ ക്ലൈമാക്സിലെ മനുഷ്യചങ്ങല വരെ പോരായ്മകൾ മുഴച്ച് നിന്ന ഈ തീവണ്ടിൽ
രാഷ്ട്രീയം വിഷയമാകുന്ന ഒരു രംഗത്തിന് പോലും മികവ് പുലർത്താനുമായില്ല.
ജീവാംശമായ്.. എന്നു തുടങ്ങുന്ന ഗാനം കേൾക്കുംന്തോറും ഇഷ്ട്ടം കൂടി വരുന്നു. സന്ദർഭത്തിനൊത്ത രീതിയിൽ ചിത്രത്തിൽ ഈ ഗാനമെത്തുബോൾ ഏവരേയും തൃപ്ത്തിപ്പെടുത്തും.
മറഡോണയ്ക്ക് ശേഷം കാണുന്ന ടൊവിനോ ചിത്രമായ തീവണ്ടി പുതുമയുള്ള ഒന്നും തന്നെ നൽകാത്ത ശരാശരി ചിത്രമാണ്. സുധീഷിന്റെ അമ്മാവൻ വേഷം മികച്ചതായപ്പോൾ അമ്മ വേഷം ചെയ്ത നടിയുടെ പ്രകടനം നാടകീയമായതും കല്ലുകടിയായ്. കൂടാതെ ആർട്ട് ഡയറക്ഷൻ പല സ്ഥലങ്ങളിലും പാളിപോയതും രണ്ടാം പകുതിയിലെ പശ്ചാത്തല സംഗീതവും എഡിസൺ തുരുത്തിലെ രംഗങ്ങളും ബോറടിപ്പിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ MLAയ്ക്ക് അപകടം സംഭവിച്ചാൽ ഇങ്ങനെയൊക്കെയാകുമോ... പിന്നീട് ഒരു വാർത്തകളും അറിയില്ലേ.?
ആ നാട്ടിൽ ജനിച്ച് വളർന്ന ബിനീഷ് തുരുത്തിനെ പറ്റി അറിഞ്ഞില്ലേ.. തുടങ്ങി എനിക്ക് ദഹിക്കാതെ പോയ ഒത്തിരി രംഗങ്ങൾ ചിത്രത്തിലുണ്ട്.
ഈ രംഗങ്ങളെല്ലാം മറ്റൊരു തരത്തിൽ ആലോചിക്കുമ്പോൾ ക്ലൈമാക്സ് ഉണ്ടാക്കാൻ ചെയ്തെടുത്തവയാണെന്നും കാണാം.
എന്നിരുന്നാലും ഒരു തവണ ബോറടിക്കാതെ കാണാവുന്ന സാധാരണ ചിത്രം തന്നെയാണ് തീവണ്ടി. വലിയ അളവിൽ ഇഷ്ട്ടപ്പെടുന്നതും പെടാതെ വരുന്നതും കാണിയുടെ ആസ്വോദന നിലവാരം ആശ്രയിച്ചിരിക്കും.
മറഡോണ തന്ന സംതൃപ്ത്തി പോലും നൽകാതെ പോയ ശരാശരി ചിത്രം. പൂർണമായും ടൊവിനോ ഫാക്ടർ വിജയം കണ്ട കോമിക്ക് രസക്കൂട്ട്.
"My Rating :- 2/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》Hope (Korean)

Last worD

No comments: