Search This Blog

Reviews

അവസാനം കണ്ട 5 ചിത്രങ്ങളുടെ അഭിപ്രായമാണ് ഇത്തവണ പങ്കുവെയ്ക്കുന്നത്..

🔹621. HOPE -കൊറിയൻ
🔹622. KIDNAPPED -സ്പാനിഷ്
🔹623. DEEP TRAP -കൊറിയൻ
🔹624. PELLI CHUPULU -തെലുങ്കു
🔹625. TAMILPADAM 2 -തമിഴ്


-Yadu EZr

HOPE

Gnr :-  Drama
Lang :- കൊറിയൻ 2013

കണ്ടിരിയ്ക്കുമ്പോൾ മനസ്സിന് വിങ്ങൽ സമ്മാനിയ്ക്കുന്ന സെന്റിമെന്റൽ ഡ്രാമയാണ് ഹോപ്പ്.

No mercy, cold eyes, the tower തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമായ Sol Kyung-gu നായകനായും
The silenced എന്ന എന്റെ fav കൊറിയൻ ഡ്രാമ ചിത്രത്തിൽ ഭാഗമായ Uhm Ji-won നായികയുമായ ഈ ചിത്രത്തിൽ ഇരുവരോടുമൊപ്പം  Park So-dam (Veteran fame) എന്ന കുട്ടിയും പ്രധാന വേഷത്തിലെത്തുന്നു.
അച്ഛനും അമ്മയും ഒരു പെൺക്കുട്ടിയുമടങ്ങുന്ന ചെറിയ കുടുംബം. ഒരു ദിവസം സ്കൂളിൽ പോകുന്ന വഴി കുട്ടിയെ ഒരാൾ മൃഗീയമായ് പീഡിപ്പിക്കുന്നു, അക്രമിക്കപ്പെട്ട ശരീരഭാഗങ്ങൾ മുറിച്ച് മാറ്റികൊണ്ട് ഡോക്ടർമാർ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നു. ശേഷം ആ കുടുംബത്തിന്റെ മാനസ്സികാവസ്ഥയും അതിജീവനവും കോടതി മുറികളും തുടങ്ങി കാണുന്ന പ്രേക്ഷകനേയും കൂടെകൊണ്ട് പോകുന്ന മികച്ച ചിത്രമാണ് Hope.

വേറിട്ടൊരു വില്ലൻ ശൈലിയും survivalഉം ക്ലൈമാക്സും ഈ സ്ലോ പേസ്ഡ് ഡ്രാമ ചിത്രത്തേ മികച്ച കാഴ്ച്ചയാക്കി മാറ്റുന്നുണ്ട്.
കാണാൻ ശ്രമിക്കുക.

"My Rating :- 4/5"

➖➖➖➖➖➖➖➖➖➖➖➖

KIDNAPPED

Gnr :- Crime thriller
Lang :- സ്പാനിഷ് 2010

ഒരു വീട്ടിൽ പുതുതായ് താമസത്തിനെത്തിയ കുടുംബത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ എല്ലാം തകിടം മറിഞ്ഞ് കൊണ്ട് അവർ കുറച്ച് കള്ളന്മാരാൽ അകപ്പെടുന്നു.
തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ 1.30 മണിക്കൂർ ദൈർഘ്യമുള്ള സ്പാനിഷ് ചിത്രം പറയുന്നത്.

വയലൻസ് രംഗങ്ങളുടെ അതിപ്രസരവും മികച്ച ഒത്തിരി ഒറ്റഷോട്ടുകളും ചിത്രത്തേ വേറിട്ടൊരു അനുഭവമാക്കി മാറ്റും.  

"My Rating :- 3.5/5"

➖➖➖➖➖➖➖➖➖➖➖➖

DEEP TRAP

Gnr :- Thriller
Lang :- കൊറിയൻ 2015

പലതവണ കണ്ട് മറന്നൊരു ത്രില്ലർ കഥ. പുതിയൊരു കഥാപശ്ചാത്തലത്തിൽ വീണ്ടും കാണാം ഈ ചിത്രത്തിലൂടെ.

The flu, Train to Bussan എന്നീ ചിത്രങ്ങളിലൂടെ എന്നും ഓർമ്മിക്കപ്പെടുന്ന Ma Dong-seok വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രം സെക്സും വയലൻസും നിറച്ച് വെച്ച ത്രില്ലർ ചിത്രമാണ്.

അവധി ആഘോഷിക്കാനെത്തിയ ഒരു ഭാര്യയും ഭർത്താവും ദ്വീപിലെ വനത്തിൽ ഒരു പാചക സ്ഥലം കാണുകയും അവിടെ താമസിക്കുകയും ചെയ്യുന്നു. എന്നാൽ അതൊരു ട്രാപ്പ് ആകുന്നു.
രാത്രി അവിടം സംഭവിക്കുന്നത് മറ്റൊന്നായിരുന്നു.
മരണത്തേ മുന്നിൽ കാണുന്ന ഇരുവരുടേയും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ചോരക്കളിയുമായ്
സസ്പെൻസ് എലമെന്റ്സ് ഇല്ലെങ്കിലും ഒരു കട്ട വില്ലനിസം  കാണിച്ചു തരുന്നുണ് ഈ DeepTrap.

ഈ ജോണർ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർക്ക് കാണാം.

"My Rating :- 3/5"

➖➖➖➖➖➖➖➖➖➖➖➖

PELLI CHUPULU

Gnr :- Romantic Drama
Lang :- തെലുങ്കു 2016

അർജ്ജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ അളവറ്റ ആരാധകരെ സൃഷ്ട്ടിച്ച വിജയ് ദേവർകൊണ്ട നായകനായ ചിത്രമാണ് പെല്ലി ചുപ്പുലു.

സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം പെണ്ണുകാണാൻ പോകുന്ന പ്രശാന്ത് (വിജയ് ദേവർകൊണ്ട) അപ്രതീക്ഷിതമായ് പെണ്ണിന്റെ റൂമിൽ വാതിൽ ലോക്ക് കാരണം അകപ്പെടുന്നതും അവിടെ നിന്ന് അവർ പരസ്പരം സംസാരിച്ച് അടുക്കുന്നതും തുടർന്ന് വാതിൽ ശെരിയാക്കി രണ്ടു പേരും പുറത്തിറങ്ങുമ്പോൾ അവരെ കാത്തിരുന്ന മറ്റൊന്നും പിന്നീടുള്ള അവരുടെ ജീവിതവുമെല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞെടുത്ത ചിത്രമാണ് പെല്ലി ചുപ്പുലു.

റിതു വർമ്മയാണ് നായികയായ ചിത്രയെ അവതരിപ്പിച്ചിട്ടുള്ളത്. 2 മണിക്കൂർ ദൈർഘ്യമുള്ള ഈ റൊമാന്റിക്ക് ഡ്രാമ ഒരു വട്ടം കണ്ടിരിക്കാവുന്ന ശരാശരി ചിത്രമാണ്.

"My Rating :- 2.5/5"

➖➖➖➖➖➖➖➖➖➖➖➖

TAMILPADAM 2

Gnr :-  Spoof
Lang :- തമിഴ് 2018

2010 ൽ പുറത്തിറങ്ങിയ തമിഴ്പടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് തമിഴ്പടം 2.

ശിവ നായകനായ ഈ ചിത്രം സ്പൂഫ് ജോണറിൽ ഒരുക്കിയതിനാൽ പ്രതീക്ഷകളെറെയായിരുന്നു. ശരാശരി ചിത്രമായിരുന്ന ആദ്യഭാഗം ചില രംഗങ്ങളാൽ ഇന്നും ഓർമ്മിക്കപ്പെടുന്ന ചിത്രമാണ്. എന്നാൽ ജോണറിനെ വേണ്ടത്ര ഉപയോഗിക്കാതെ പോയ ഈ രണ്ടാംഭാഗം കോമാളിത്തരങ്ങളാലും അനാവശ്യ രംഗങ്ങളാലും മടുപ്പിയ്ക്കുന്നുണ്ട്.

നേരം പോക്കിന് കണ്ടു മറക്കാവുന്ന ഒരു സാധാരണ തമിഴ് ചിത്രമാണ് ഈ തമിഴ്പടം 2.

"My Rating :- 1.5/5"

➖➖➖➖➖➖➖➖➖➖➖➖
 
Last worD

ഈ 5 ചിത്രങ്ങളും വ്യത്യസ്ഥ കാഴ്ച്ച സമ്മാനിയ്ക്കുന്നവയാണ്. നിങ്ങളിലെ പ്രേക്ഷകനെ ബോറടിപ്പിയ്ക്കില്ല എന്നെനിയ്ക്ക് തോന്നുന്ന ചിത്രങ്ങളാണിവയെല്ലാം. പ്രതീക്ഷകളില്ലാതെ കാണാൻ ശ്രമിയ്ക്കൂ...

                        🔹🔸🔹

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.

- @ Yadu EZr

next 》》PSYCHOKINESIS  (Korean)

No comments: