Thoughts on കൂദാശ
🔹641. "കൂദാശ"
Gnr :- Thriller Drama
Lang :- മലയാളം 2018
Lang :- മലയാളം 2018
അവതരണമികവിന് കൈയ്യടിക്കുമ്പോൾ നിങ്ങളുടെ വിതരണത്തിനും പ്രചരണത്തിനും നൂറിൽ പൂജ്യം മാർക്ക് മാത്രമാകുന്നുണ്ട്.
അതു തന്നെയാണ് തിയേറ്റർ സ്റ്റാറ്റസും ഓൺലൈൻ അഭിപ്രായങ്ങളും ശെരിവക്കുന്നത്.
അതു തന്നെയാണ് തിയേറ്റർ സ്റ്റാറ്റസും ഓൺലൈൻ അഭിപ്രായങ്ങളും ശെരിവക്കുന്നത്.
ഒഴിഞ്ഞ കസേരകൾ ആവശ്യപ്പെടുന്ന കാഴ്ച്ചയല്ല കൂദാശ.
"My Rating :- 3.5/5"
-Yadu EZr
പഴയ ബോംബ് കഥകളെ മാറോട് ചേർത്ത് നിർത്തി ഗപ്പികൾ സൃഷ്ട്ടിക്കുന്ന ഏക ഇൻഡസ്ട്രി മലയാളമായിരിക്കും.
സിനിമാക്കാരല്ല മാറേണ്ടത്, പ്രേക്ഷകനാണ്.
അത് അടിവരയിടുന്ന കാഴ്ച്ചയാണ് കൂദാശ.
ഞാനടക്കം 8 പേർ മാത്രമാണ് തിയേറ്ററിലുണ്ടായിരുന്നത്.
(നല്ലൊരു പോസ്റ്റർ പോലും ഒട്ടിക്കാതെ നിങ്ങൾക്ക് 8 പേരെ കിട്ടിയത് ഞങ്ങൾക്ക് ഈ മാധ്യമത്തോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് സാർ.)

മെത്രാൻ ജോയ് എന്ന ഗുണ്ടയുടെ കഥയാണ് ചിത്രം. പ്രായം തളർത്തിയ ഗുണ്ട എന്നതിനേക്കാൾ പ്രായം തിരിച്ചറിവ് നൽകിയ മനുഷ്യൻ എന്നു പറയുന്നതാകും ശരി.
ജോയ് ഇന്ന് ഒരു പെൺക്കുട്ടിയുടെ അച്ഛനാണ്.
തന്റെ മുൻകാല ജീവിതം മറക്കാൻ ശ്രമിക്കുന്ന ജോയ് വീണ്ടും കളത്തിലിറങ്ങേണ്ടി വരുന്നു അതും മകൾക്ക് വേണ്ടി.
എന്നാൽ തന്നിലേക്ക് വന്നു ചേരുന്ന പലതും അയാളിലെ മനുഷ്യനെ കൂടുതൽ സങ്കീർണപ്പെടുത്തുന്നു.
ഇതാണ് നവാഗതനായ ഡിനു തോമസ് ഈലൻ ഒരുക്കിയ കൂദാശ പറയുന്നത്.

മെത്രാൻ ജോയ് എന്ന നായകവേഷം ബാബുരാജ് മികച്ച രീതിയിൽ ചെയ്തു. ക്ലൈമാക്സ് രംഗങ്ങൾ ബാബുരാജിലെ അഭിനേതാവിനെ കാണിച്ചു തരുന്നതായിരുന്നു മാത്രമല്ല ജോയ് മാത്യു, ദേവൻ, സായ്കുമാർ തുടങ്ങി അഭിനേതാക്കളെല്ലാം നന്നായിരുന്നു.
കഥാഗതിയിൽ ത്രില്ലടിപ്പിക്കുകയും കൈയ്യടിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം സ്പാനിഷ് ത്രില്ലറുകളുടെ പാത്തിൽ സഞ്ചരിക്കും വിധം ചായാഗ്രഹണത്തിലും കളറിംഗിലും പുലർത്തിയ മികവ് എടുത്ത് പറയേണ്ട മേന്മതന്നെയാണ്.
ഷോട്ടുകളെല്ലാം ഗംഭീരമായിരുന്നു. അവയെ നശിപ്പിക്കാതെയുള്ള എഡിറ്റിംഗും സൗണ്ട് മിക്സിംഗും നോൺലീനിയർ ആഖ്യാനത്തിന് മികവേകി.
ഷോട്ടുകളെല്ലാം ഗംഭീരമായിരുന്നു. അവയെ നശിപ്പിക്കാതെയുള്ള എഡിറ്റിംഗും സൗണ്ട് മിക്സിംഗും നോൺലീനിയർ ആഖ്യാനത്തിന് മികവേകി.
ഒത്തിരി ട്വിസ്റ്റുകൾ ചിത്രത്തിലുണ്ട്. ആദ്യപകുതി പിടിതരാത്ത സംശയങ്ങളായാണ് കഥപറയുന്നത്. രണ്ടാംപകുതിയും ക്ലൈമാക്സും അവയ്ക്കെല്ലാം മറുപടി നൽകുന്നുമുണ്ട്.
KHOJ ഉം Forgotten ഉം മുതൽ എല്ലാ ജോണർ ചിത്രങ്ങളും ഭാഷ നോക്കാതെ കണ്ടിരുന്ന് വാനോളം പുകഴ്ത്തുന്നവർ എന്തുകൊണ്ട് കൂദാശയെ കൈയ്യൊഴിയുന്നു, അതോ
സബ്ടൈറ്റിൽ വെച്ച് കണ്ടാലെ കിളിപറക്കൂ എന്നുണ്ടോ?
താരമൂല്ല്യം നോക്കിയല്ല രാക്ഷസനു ടിക്കറ്റെടുക്കുന്നത്. ഈ ദയ കൂദാശയോടും കാണിക്കൂ. ഈ ചിത്രം അതർഹിക്കുന്നുണ്ട്.

#Last_worD
താരമൂല്യം നോക്കാതെ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചാൽ, നവാഗതരായ ഒത്തിരി പേരുടെ അധ്വാനമായ ക്വാളിറ്റിയുള്ള ഒരു ത്രില്ലർ ചിത്രം ആസ്വാദിക്കാം. കൂദാശ നിരാശപ്പെടുത്തില്ല.
"My Rating :- 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
- @YaduEzr
next 》》Drama (Malayalam)

പടം നല്ലതാണ് ബ്രോ... പിന്നെ വിജയവും പരാജയവും പണത്തിന് തുലാസിൽ അല്ലാതെ നോക്കുകയാണെങ്കിൽ ക്വാളിറ്റിയുള്ള ഫൈനൽ ഔട്ട്പുട്ട് തിയറ്ററുകളിൽ എത്തിച്ച സമയം മുതൽ ഇത് വിജയമാണ്... പിന്നെ 120 രൂപയും കൊടുത്തു കണ്ടു വിലയിരുത്താൻ പ്രേക്ഷകൻ തയ്യാറായാൽ മാത്രം മതി...
ReplyDeleteമറാത്തിയിലെ KHOJ എന്ന ചെറിയ ചിത്രം ഇങ്ങ് കേരളത്തിലും ചർച്ചയായത് താരമൂല്യം കൊണ്ടല്ല പകരം ആ ചിത്രം പറഞ്ഞ വിശ്വസ്തതമൂലമാണ്. കൂടാതെ അവതരണം കണ്ട് അമ്പരന്ന അന്താരാഷ്ട്ര ചിത്രങ്ങളൊക്കെ നമ്മൾ കണ്ടത് താരങ്ങളെയോ സംവിധായകനേയോ കണ്ടല്ലല്ലോ..
കൂദാശ വൃത്തിയുള്ള സിനിമയാണ്.
പോരായ്മകൾ ഇല്ല എന്നല്ല. ഏതൊരാൾക്കും പെട്ടെന്ന് recognize ചെയ്യാനാകുന്ന വിട്ടുകളയാൻ പറ്റുന്ന കണ്ണിൽ കരട് ആകാത്ത പോരായ്മകളാണ്.'
പിന്നെ ഇതിലെ നായകൻ മാനസിക സംഘർഷത്തിൽ വരുമ്പോൾ കൂളിംഗ് ഗ്ലാസും ജാക്കറ്റും ഇട്ട് ഹൈക്ലാസ് BGMൽ മീശപിരിച്ചു തെക്കും വടക്കും നടക്കുന്നില്ല.. തല മറന്ന് കയ്യടിക്കുന്ന ഫാന്സുകാരെ ആകർഷിക്കാൻ തക്ക താരനിരയും ഇല്ല.
ഉള്ളത് ശക്തിയുള്ള ഒരു തിരക്കഥയും അതിനെ അതിൻറെ പൂർണ്ണതയിൽ എത്തിച്ച അവതരണ മികവും..
ഇതുകൊണ്ടുതന്നെ കാഴ്ചക്കാരനെ നോക്കി കൊഞ്ഞനം കുത്താത്ത രണ്ടുമണിക്കൂർ തന്നെയാണ് കൂദാശ നൽകുന്നത്.
കൊറിയൻ ചിത്രം Forgotten കണ്ടു റിവ്യൂ ചെയ്ത ഞാൻ അടക്കമുള്ള സിനിമ സ്നേഹികൾ കൂദാശയും കാണണം. കാരണം അതിനോളം കോളിറ്റി ഈ ചിത്രവും കാഴ്ചവെക്കുന്നുണ്ട്.
രാക്ഷസൻ കാണാൻ തിയറ്ററിൽ എത്തുന്ന പ്രേക്ഷകൻ സെക്കൻഡ് ചാൻസ് എങ്കിലും കൂദാശയ്ക്ക് മാറ്റിവെക്കണം. ജോണി ജോണി എസ് പപ്പാ പോലെ സമീപകാലത്തെ ക്ലീഷേ കോപ്രായങ്ങൾക്ക് അറിഞ്ഞുകൊണ്ട് സമയം മാറ്റി വെക്കുന്നവർ കൂദാശയോട് കനിയണം.
ഇല്ലെങ്കിൽ ചെറിയ ബഡ്ജറ്റിൽ എത്തുന്ന ചിത്രങ്ങൾ മെല്ലെ മെല്ലെ മുരടിച്ചുപോകും, നമ്മുടെ മലയാളത്തിൽ.
നാളെ ലാലേട്ടന്റെ ഡ്രാമ റിലീസ് ചെയ്യുകയാണ്. പടം നല്ലതാണെങ്കിൽ വിജയിക്കും. ടിക്കറ്റ് കിട്ടാത്ത അവസ്ഥ വന്നാൽ പ്ലീസ് കൂദാശ ഓർക്കുക.
ചിത്രം വെൻറിലേറ്ററിലാണ്...
ഉറപ്പിച്ചുപറയാം നിരാശപ്പെടുത്തില്ല
പടം എല്ലാം കൊണ്ടും മികവ് എറിയതാണ് ഞാൻ ഉം കണ്ടു പടം സൂപ്പർ നമ്മളെ ത്രിൽ അടിപിക്കും രീതിയിൽ ആണ് പടം മൊത്തം ഇൻട്രൽവെൽ വരെ സസ്പെൻസ് തന്നിട്ടാണ് പടം രസിപ്പിക്കുന്നത്
ReplyDeleteഎല്ലാവരും പോയ് കാണുക നല്ല സിനിമകൾ മരിക്കാതിരിക്കട്ടെ